CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 38 Minutes 25 Seconds Ago
Breaking Now

ബിജെപിയെ ജയിപ്പിക്കാന്‍ ഉള്ള പരസ്യമാണ് എല്‍ഡിഎഫ് നല്‍കിയത് ; വിവാദ പരസ്യത്തില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലികുട്ടി വിമര്‍ശിച്ചു.

സിറാജ്, സുപ്രഭാതം പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യത്തില്‍, ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലികുട്ടി വിമര്‍ശിച്ചു.

ബിജെപിയെ ജയിപ്പിക്കാന്‍ ഉള്ള പരസ്യമാണ് എല്‍ഡിഎഫ് നല്‍കിയതെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. ന്യുനപക്ഷ വോട്ടുകള്‍ വിഭജിക്കാനാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. ബിജെപിയില്‍ നിന്ന് സന്ദീപ് വാര്യര്‍ പോയതിന് ഇടതുപക്ഷം എന്തിനാണ് ഇത്ര കരയുന്നതെന്നും തൃശ്ശൂരില്‍ പൂരം കലക്കിയ പോലെ പാലക്കാടും കലക്കാന്‍ നോക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രപരസ്യവുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് സമസ്ത നേതൃത്വം അറിയിച്ചതാണെന്നും പരസ്യം കൊടുത്തവര്‍ക്ക് അത് വേണ്ടില്ല എന്ന് ആയിട്ടുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.