CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 15 Minutes 43 Seconds Ago
Breaking Now

സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധന വാടക വിപണിയെ മലര്‍ത്തിയടിക്കുമോ? ഏപ്രില്‍ മുതല്‍ ലാന്‍ഡ്‌ലോര്‍ഡ് സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയോളം വര്‍ദ്ധിക്കും; ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് സൗത്ത് മേഖലയില്‍; പുതിയ വീടുകള്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ കൈപൊള്ളുമോ?

പ്രോപ്പര്‍ട്ടി മൂല്യം അനുസരിച്ച് 5 ശതമാനം മുതല്‍ 12 ശതമാനം വരെയാണ് നിരക്കുകള്‍

റേച്ചല്‍ റീവ്‌സിന്റെ ബജറ്റിന് മുന്‍പും, പിന്‍പും എന്ന് ബ്രിട്ടന്റെ പ്രോപ്പര്‍ട്ടിയെ വിപണിയെ തരംതിരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാന്‍ തുടങ്ങിയതിന്റെ ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കി മാറ്റാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ആഘാതം റീവ്‌സ് ഇറക്കിവിട്ടത്. 

ഏപ്രില്‍ മുതല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയോളം വര്‍ദ്ധിക്കുമെന്നാണ് വെല്‍ത്ത് & പേഴ്‌സണല്‍ ഫിനാന്‍സ് വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടില്‍ വാടകയ്ക്ക് നല്‍കാനും, രണ്ടാമത്തെ വീടുകളുമായി അധിക പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഏപ്രില്‍ മുതല്‍ ശരാശരി 20,957 പൗണ്ട് ഫീ നല്‍കേണ്ടി വരുമെന്ന് കവെന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി കണക്കാക്കുന്നു. 

ഏതാനും ആഴ്ച മുന്‍പ് 12,566 പൗണ്ടില്‍ നിന്ന ചാര്‍ജ്ജാണ് ഈ വിധം കുതിച്ചുയരുന്നത്. ഏപ്രില്‍ മുതല്‍ സര്‍ചാര്‍ജ്ജ് ഉയരുന്നതും, സ്റ്റാമ്പ് ഡ്യൂട്ടി പരിധി താഴുന്നതുമാണ് ഡബിള്‍ തിരിച്ചടി നല്‍കുന്നത്. പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് മേഖലയെ അടിമുടി പരിഷ്‌കരിക്കാന്‍ ഇത് വഴിയൊരുക്കും. നിലവിലെ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകളില്‍ 5 ശതമാനം സര്‍ചാര്‍ജ്ജാണ് നല്‍കേണ്ടി വരുന്നത്. 

ഇതിന് പുറമെ സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ദീര്‍ഘിപ്പിക്കില്ലെന്ന ചാന്‍സലറുടെ പ്രഖ്യാപനവും തിരിച്ചടിയാകും. 250,000 പൗണ്ടിലേറെ വിലയുള്ള റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടത്. ആദ്യമായി വീട് വാങ്ങുന്നവരുടെ പ്രോപ്പര്‍ട്ടി വാല്യൂ 425,000 പൗണ്ടില്‍ താഴെയാണെങ്കില്‍ ഡ്യൂട്ടി അടയ്‌ക്കേണ്ടതില്ല. 

പ്രോപ്പര്‍ട്ടി മൂല്യം അനുസരിച്ച് 5 ശതമാനം മുതല്‍ 12 ശതമാനം വരെയാണ് നിരക്കുകള്‍. അധിക പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവരാണെങ്കില്‍ 5 ശതമാനം അധികം ചാര്‍ജ്ജ് അടയ്ക്കണം. ഈ അവസ്ഥ മൂലം ലാന്‍ഡ്‌ലോര്‍ഡ്‌സ് മേഖലയില്‍ നിന്നും വിട്ടുപോകാന്‍ ഇടയാകുമെന്നാണ് ബ്രോക്കര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.