CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 4 Minutes 46 Seconds Ago
Breaking Now

കാര്‍ഡിഫ് മലയാളി സമൂഹത്തിന് വേറിട്ട സംഗീത അനുഭവം നല്‍കാന്‍ മേളം 2024 ; കാര്‍ഡിഫില്‍ ആദ്യമായി ഒരുങ്ങുന്ന ഇന്ത്യന്‍ സംഗീത വിരുന്ന് ഡിസംബര്‍ 13ന്

കാര്‍ഡിഫ് മലയാളി സമൂഹത്തിന് ഏറ്റവും പ്രിയങ്കരമായ ദൃശ്യ-സംഗീത അനുഭവം ഒരുക്കി സ്റ്റാര്‍ലക്സ് എന്റര്‍ടെയ്ന്‍മെന്റ്  ഒരു ലൈവ് സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. മേളം 2024  ലൈവ് സംഗീത ഡിജെ നൈറ്റ് ആന്‍ജ് ബാന്‍ഡ് പെര്‍ഫോമന്‍സ് ഡിസംബര്‍ 13 വെള്ളിയാഴ്ച രാത്രി എട്ടു മണിക്  വെയ്ല്‍ അരീനയില്‍ (Vale Arena, CF 11 8TW Cardiff ) അരങ്ങേറും.

പ്രമുഖ ഗായകനും മലയാളി പ്രേക്ഷകരുടെ പ്രിയ താരവുമായ അഭിജിത്ത് യോഗി, ഏഷ്യാനെറ്റ് മ്യൂസിക് ഇന്ത്യ ഫ്രെയിം സുന്ദരമായ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം, പ്രശസ്ത ഡി ജെ അസീര്‍  നയിക്കുന്ന ഡിജെ നൈറ്റ് ആന്‍ഡ് വയലിന്‍ പെര്‍ഫോമന്‍സ് കൂടാതെ പ്രസിദ്ധമായ ഡക്കാന്‍ ഡസ്റ്റ് അവതരിപ്പിക്കുന്ന ലൈവ് ബ്രാന്‍ഡ് കൂടിച്ചേര്‍ന്ന ഈ പരിപാടി, കാര്‍ഡിഫിലെ മലയാളി സമൂഹത്തിന് ഒരു വേറിട്ട സംഗീതാനുഭവമാകും.

പരിപാടിയുടെ ഭാഗമായി, കേരള കഫേ റെസ്റ്റോറന്റിന്റെ ഫുഡ് കൗണ്ടറുകളില്‍ കൂടെ സ്വാദിഷ്ടമായ വിഭവങ്ങള്‍ വില്‍പനയ്ക്കും, ബാര്‍ കൌണ്ടറുകള്‍ പരിപാടിയുടെ ഉടനീളം ലഭ്യമായിരിക്കും.

VENUE**: Vale Arena, Cardiff CF11 8TW

 

DATE**: DECEMBER 13, 2024 (FRIDAY)

 

TIME**: 8:00 PM Onwards.

കേരളീയ കലാസംസ്‌കാരത്തെ ചേര്‍ത്ത് കോര്‍ത്തിണക്കിയ ഈ സംഗീത വിരുന്നില്‍ പങ്കുചേരാന്‍ മുഴുവന്‍ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നു. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍്ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറാണ്. ലിറ്റില്‍ കൊച്ചി റസ്റ്റൊറന്റ് കാര്‍ഡിഫ് മറ്റൊരു സ്പോണ്‍സറാണ്.

 

ടിക്കറ്റുകള്‍ക്കായി താഴേ കാണുന്ന ലിങ്ക് ഇല്‍ ക്ലിക്ക് ചെയ്യുക;

 

https://www.tickettailor.com/events/starluxentertainment/1449710#mce_temp_url#

 

കൂടുതല്‍ വിവരങ്ങള്‍ക്കു ഉടന്‍ ബന്ധപ്പെടുക

 

starluxentertainmentuk@gmail.com

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.