CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 2 Minutes 21 Seconds Ago
Breaking Now

ഐശ്വര്യ-അഭിഷേക് വേര്‍പിരിയല്‍: ഒറ്റ വാക്കില്‍ മറുപടി

ഐശ്വര്യ റായ്യുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആരംഭിച്ചിട്ട് നാളുകള്‍ ആയെങ്കിലും, ഇരുവരും ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല. അഭിഷേക് നടി നിമ്രത് കൗറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും എത്തിയിരുന്നു. ഈ അഭ്യൂഹങ്ങളോട് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

വേര്‍പിരിയലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഒറ്റ വാക്കിലാണ് ബച്ചന്‍ പ്രതികരിച്ചിരിക്കുന്നത്. 'ചുപ്' (മിണ്ടാതിരിക്കൂ) എന്നാണ് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒപ്പം ഒരു ആംഗ്രി ഇമോജിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ നേരത്തെയും അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.