CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 34 Minutes 55 Seconds Ago
Breaking Now

പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, ഞാന്‍ വിരമിക്കുകയല്ല..: വിക്രാന്ത് മാസി

അഭിനയത്തില്‍ നിന്നും വിരമിക്കുകയാണെന്ന ബോളിവുഡ് നടന്‍ വിക്രാന്ത് മാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഞെട്ടലോടെയാണ് ആരാധകര്‍ വായിച്ചത്. എന്നാല്‍ വിരമിക്കുകയാണ് എന്നല്ല താന്‍ പറഞ്ഞതെന്നും തന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെടുകയുമാണ് ഉണ്ടായതെന്നുമാണ് വിക്രാന്ത് മാസി ഇപ്പോള്‍ പറയുന്നത്.

ഒരു നീണ്ട ബ്രേക്ക് എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് വിക്രാന്ത് മാസി. തന്റെ വാക്കുകള്‍ പൊതുജനങ്ങള്‍ തെറ്റായി വായിച്ചു. തന്റെ ആരോഗ്യനില മോശമാണെന്നും എന്നും നടന്‍ പറയുന്നുണ്ട്. എന്നാല്‍ എന്ത് അസുഖമാണ് ബാധിച്ചതെന്ന് നടന്‍ വ്യക്തമാക്കിയിട്ടില്ല.

'എനിക്ക് ചെയ്യാന്‍ കഴിയുന്നത് അഭിനയമാണ്. ഒപ്പം എനിക്കുള്ളതെല്ലാം തന്നു. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം മോശമായി. എനിക്ക് കുറച്ച് സമയമെടുക്കണം, എന്റെ ക്രാഫ്റ്റ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടുന്നു. എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.''

'ഞാന്‍ അഭിനയം നിര്‍ത്തുകയോ വിരമിക്കുകയോ ചെയ്യുകയാണെന്ന രീതിയില്‍. എന്റെ കുടുംബത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുറച്ച് സമയമെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമയം ശരിയാണെന്ന് തോന്നുമ്പോള്‍ ഞാന്‍ മടങ്ങിവരും'' എന്നാണ് വിക്രാന്ത് മാസി വ്യക്തമാക്കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.