CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 38 Seconds Ago
Breaking Now

ലിവർ പൂൾ മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ സമ്മർ ടൂർ ലാൻഡുഡ്‌നു (വെയിൽസ് ) ലേക്ക് ആഗസ്റ്റ് 11 നു, ഓണഘോഷങ്ങൾ സെപ്റ്റംബർ 21 നും നടത്തപ്പെടുന്നു

ലിവർ പൂൾ മലയാളി അസ്സോസിയേഷൻ(ലിമ) യുടെ ഈ വർഷത്തെ സമ്മർ ടൂർ ലാൻഡുഡ്‌നു(വെയിൽസ്) ലേക്ക് ആഗസ്റ്റ് 11 നു ഞായറാഴ്ച നടത്തപ്പെടുന്നു. മറ്റു ജീവിത തിരക്കുകളിൽനിന്നെല്ലാം ഒഴിഞ്ഞു നിന്ന് കൊണ്ട് ഒരു ദിവസം ഉല്ലാസത്തിനായി എല്ലാ വർഷവും ലിമ അതിന്റെ ആരംഭകാലം മുതൽ ക്രമീകരിച്ചു വരുന്നു. ലിമ കുടുംബത്തിലെ എല്ലാ അംഗങ്ങളും വളരെ ഉൽസാഹത്തോടെ പങ്കെടുക്കാറുള്ള ഈ വർഷത്തെ സമ്മർ ടൂർ വളരെ വ്യത്യസ്ഥത ഉള്ള ഒന്നായിരിക്കുമെന്നതിൽ സംശയമില്ല. രാവിലെ 8.00 മണിയോടെ ആരംഭിക്കുന്ന പ്രോഗ്രാം വൈകിട്ട് 6.00 മണിക്ക് പര്യവസാനിക്കും.

കൂടുതൽ വിവരങ്ങൾക്കും പ്രവേശന ടിക്കറ്റിനും :-

ദിനൂപ് (കോ. ഓർഡിനേറ്റർ) : 0791722246

ഷാജു ഉതുപ്പ് (സെക്രട്ടറി) : 07931591307

ജോയി അഗസ്സി (പ്രസിഡന്റ്‌ ) : 07979188391

ലിമയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 2013 സെപ്റ്റംബർ 21 നു ശനിയാഴ്ച ലിവർ പൂളിൽ വച്ചു നടത്തപ്പെടുന്നു. പരമ്പരാഗതമായ രീതിയിൽ രാവിലെ പത്തു മണിയോടുകൂടി ആരംഭിക്കുന്ന ഓണ പരിപാടികൾ വൈകിട്ട് 8.00 മണിയോടുകൂടി പര്യവസാനിക്കും. വിഭവ സമൃദ്ധമായ ഓണ സദ്യയും, തുടർന്നു ലിവർ പൂളിലെ കലാകാരന്മാർ അണിയിച്ചോരുക്കുന്ന കലാപരിപാടികൾ തികച്ചും പ്രോഗ്രാമിനു മാറ്റു കൂട്ടുന്നവയായിരിക്കും. പതിവുപോലെ ക്നോസിലി ലഷർ പാർക്കിൽ വച്ചു നടത്തുന്ന ഓണാഘോഷങ്ങൾക്കുള്ള പ്രവേശന ടിക്കറ്റുകൾ മുൻ കൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്

പ്രസിഡന്റ്‌ ജോയി അഗസ്തി : 07979188391

സെക്രട്ടറി ഷാജു ഉതുപ്പ്‌ : 07931591307

        




കൂടുതല്‍വാര്‍ത്തകള്‍.