നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വിന്റര്‍ ബ്ലിസ് ജനുവരി 4ന് റേസ് കോഴ്‌സ് റോഡിലുള്ള കോള്‍വിക് ഹാളില്‍ നടക്കും. രുചിയുടേയും കലയുടേയും ഉത്സവമായ ആഘോഷത്തിനായി ഏവരും കാത്തിരിപ്പിലാണ്. കലാകാരന്മാര്‍ ഒരുക്കുന്ന വിസ്മയ കലാപരിപാടികള്‍ക്കൊപ്പം രുചികരമായ ഭക്ഷണവും ആസ്വദിക്കാം.
കൊട്ടാരം റെസ്റ്റോറന്റ് ഒരുക്കുന്ന കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം ആസ്വദിക്കാം. പിടിയും നാടന്‍ ചിക്കന്‍ കറിയും നെയ്‌ച്ചോറും ബീഫ് പള്ളി കറിയും പായസവും ഉള്‍പ്പെടെയുള്ള ക്രിസ്മസ് വിരുന്ന് ആഘോഷമാക്കും.
കേരളത്തിന്റെ സ്‌പെഷ്യല്‍ തട്ടുകട വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
കരോള്‍ മത്സരവും കലാപരിപാടികളുമായി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഗംഭീരമാക്കാം.
ടിക്കറ്റിനായി
https://nmca.uk/#mce_temp_url#