CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 54 Seconds Ago
Breaking Now

മലയാള സാഹിത്യത്തിന്റെ തീരാ നഷ്ടം എംടി വാസുദേവന്‍ നായര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ യുകെ മലയാളി സമൂഹം ; കേരള ഹൗസില്‍ ജനുവരി 5 ഞായറാഴ്ച ഏവരും ഒത്തുകൂടും

മലയാള സാഹിത്യത്തിന്റെ തീരാ നഷ്ടമായിരുന്നു എംടി വാസുദേവന്‍ നായരുടെ വിടവാങ്ങല്‍. നിത്യവസന്തമായ രചനകള്‍കൊണ്ട്  മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ എം ടി വാസുദേവന്‍ നായര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുകയാണ് ' കട്ടന്‍കാപ്പിയും കവിതയും ' അംഗങ്ങള്‍.

ചെറുകഥാകൃത്തും, നോവലിസ്റ്റും, തിരക്കഥാകൃത്തും, സിനിമാ സംവിധായകനും, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററും ആയി വിവിധ മേഖലകളില്‍ തിളങ്ങിയ എംടിയുടെ സാഹിത്യ സാംസ്‌കാരിക സംഭാവനകളെ ആദരപൂര്‍വ്വം സ്മരിക്കുകയാണ്. 

 ജനുവരി 5, ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കേരളാ ഹൗസില്‍ എംടിയുടെ പുസ്തകവുമായി എത്താന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. ആ തൂലികയില്‍ നിന്നും അടര്‍ന്നുവീണ വരികള്‍ വായിച്ചുകൊണ്ട് നമുക്കദ്ദേഹത്തെ സ്മരിക്കാം. ഏവര്‍ക്കും ഇഷ്ടമുള്ള അനശ്വര കഥാപാത്രങ്ങളെ അവിടെ പുനരവതരിപ്പിച്ചുകൊണ്ട് അദ്ദേത്തോടുള്ള കൃതജ്ഞത അര്‍പ്പിക്കുന്ന ചടങ്ങിലേക്ക് ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു

 

 




കൂടുതല്‍വാര്‍ത്തകള്‍.