CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 55 Seconds Ago
Breaking Now

രാജ്യസ്‌നേഹം വിളിച്ചോതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 140 - മത് ജന്മദിനാഘോഷം; പ്രൗഡഗംഭീരമായി ക്രിസ്തുമസ് - ന്യൂഇയര്‍ ആഘോഷങ്ങളും സംഘടിപ്പിച്ച് ഓ ഐ സി സി (യു കെ) ഇപ്സ്സ്വിച് റീജിയന്‍

ഓ ഐ സി സി (യു കെ) ഇപ്സ്സ്വിച് റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 140 - മത് ജന്മദിനാഘോഷം രാജ്യസ്‌നേഹം വിളിച്ചോതുന്നതായി. ഇപ്‌സ്വിച് മേരി മഗ്ധലീന്‍ പള്ളി ഹാളില്‍ വച്ച് ജനുവരി 4ന് റീജിയന്റെ  ക്രിസ്തുമസ് - ന്യൂ - ഇയര്‍ ആഘോഷങ്ങളോടൊപ്പം സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. 

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാതാകകളും ത്രിവര്‍ണ്ണ ബലൂണുകളും ക്രിസ്തുമസ് അലങ്കാരങ്ങളും കൊണ്ട് സമൃദ്ധമായി അലങ്കരിച്ച വേദിയില്‍, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി പങ്കെടുത്ത കേംബ്രിഡ്ജ് മേയര്‍ Rt. Hon. Cllr. ബൈജു തിട്ടാല 'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ഓ ഐ സി സി (യു കെ) ഇപ്‌സ്വിച് റീജിയന്‍ പ്രസിഡന്റ് ബാബു മാങ്കുഴിയില്‍ അധ്യക്ഷത വഹിച്ചു

ഓ ഐ സി സി (യു കെ) നാഷണല്‍ ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് ആമുഖവും, റീജിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. സി പി സൈജേഷ് സ്വാഗതവും ആശംസിച്ചു. ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷണല്‍ വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

തുടര്‍ന്ന്, ചടങ്ങില്‍ പങ്കെടുത്ത അതിഥികളും നാഷണല്‍ / ഇപ്‌സ്വിച് റീജിയന്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്നു 140 - മത് ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആശംസാവാചകം നേര്‍ന്നുകൊണ്ടുള്ള കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. 

 

ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ച നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യ രാജ്യത്തിന് നല്‍കിയ മഹത് സംഭാവനകളും ഇന്നത്തെ ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച നിസ്തുല പങ്കും എടുത്തു പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എണ്ണമറ്റ സ്വാതന്ത്ര സമരഭടന്മാര്‍ ബലിദാനം നല്‍കിയ അടിത്തറയിലാണ് രാജ്യം നിലനില്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

1885 - ല്‍ രൂപീകൃതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്ര നാള്‍വഴിയും, സംഘടന ഉയര്‍ത്തിക്കൊണ്ട് വന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളും, സ്വതന്ത്ര സമര കാലത്തെ ഇടപെടലുകളും വളരെ സരളമായി തന്നെ കേംബ്രിഡ്ജ് മേയര്‍ Rt. Hon. Cllr. ബൈജു തിട്ടാല തന്റെ മുഖ്യപ്രഭാഷണത്തില്‍ 

പറഞ്ഞു. ഒരു രാജ്യത്തിന്റെ തന്നെ പൈതൃകം പേറുന്ന, മതേതര - ജനാതിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സേവനങ്ങള്‍ ആരാലും മറക്കാന്‍ സാധിക്കാത്ത വിധം അഭേദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഘോഷങ്ങള്‍ക്കായി ഒരുക്കിയ കലാവിരുന്നുകളും, ഫ്ളൈറ്റോസ് ഡാന്‍സ് കമ്പനിയിലെ കൊച്ചു മിടുക്കര്‍ അവതരിപ്പിച്ച ഡാന്‍സ് ഷോ, കേരള ബീറ്റ്‌സ് യു കെയുടെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ സംഗീത വിരുന്ന്, ഡി ജെ, ഇപ്‌സ്വിച് റീജിയനിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനങ്ങള്‍, മിമിക്രി തുടങ്ങിയവ ആഘോഷരാവ് അവിസ്മരണീയമാക്കി.

 

ആഘോഷങ്ങളോടനുന്ധിച്ചു നടന്ന റാഫിള്‍ നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ കരസ്തമാക്കിയ ഭാഗ്യശാലികള്‍ക്കുള്ള സമ്മാനധാനം അതിഥികളും പരിപാടിയുടെ സ്‌പോണ്‍സര്‍മാരും ചേര്‍ന്നു നിര്‍വഹിച്ചു. 

 

പരിപാടിയുടെ സ്‌പോണ്‍സര്‍മാരായ ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റ്, മറിയും ടൂര്‍സ് & ട്രാവലേഴ്സ്, വൈസ് മോര്‍ട്ട്‌ഗേജ് & പ്രൊട്ടക്ഷന്‍, സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത കേരള സ്റ്റോര്‍സ് എന്നിവരോടുള്ള നന്ദി റീജിയന്‍ പ്രസിഡന്റ് ബാബു മാങ്കുഴിയില്‍ രേഖപ്പെടുത്തി.

 

റീജിയന്‍ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും പുലര്‍ച്ച വരെ നീണ്ടുനിന്ന ഡി ജെയോടും കൂടി പരിപാടിക്ക് സമാപനം കുറിച്ചു.

 

നാഷണല്‍ ജോയിന്റ് സെക്രട്ടറിമാരായ കെ ജി ജയരാജ്, വിഷ്ണു പ്രതാപ്, ഇപ്‌സ്വിച്ച് യൂണിറ്റ് ഭാരവാഹികളായ അഡ്വ.  സി പി സൈജേഷ്, ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യന്‍, നിഷ ജെനിഷ്, ജോസ് ഗീവര്‍ഗീസ്, നിഷ ജയരാജ്, ജിന്‍സ് വര്‍ഗീസ്, ജോണ്‍സണ്‍ സിറിയക്, ബിജു ജോണ്‍, ആന്റു എസ്തപ്പാന്‍, ജയ്‌മോന്‍ ജോസ്, ജെയ്‌സണ്‍ പിണക്കാട്ട്, ബാബു മത്തായി തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത്.

റോമി കുര്യാക്കോസ് 




കൂടുതല്‍വാര്‍ത്തകള്‍.