മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചിത്രങ്ങള്‍ പുതിയ എഐസിസി ആസ്ഥാനത്ത് ഇടംപിടിച്ചു. ബിജെപിയുടെ നിരന്തര വിമര്‍ശനത്തിനിടയിലാണ് നരസിംഹ റാവുവിന്റെ ചിത്രങ്ങള്‍ എഐസിസിയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ ഇടം പിടിച്ചതെന്നതാണ് ശ്രദ്ധേയം.
മുന്‍ പ്രധാനമന്ത്രിയുടെ നാല് ചിത്രങ്ങളാണ് പുതിയ എഐസിസി മന്ദിരത്തില്‍ ഇടംപിടിച്ചത്. റാവു ചെയറില്‍ ഇരിക്കുന്ന ചിത്രം, സൗത്ത് കൊറിയന്‍ പ്രസിഡന്റിനെ സ്വീകരിക്കുന്ന ചിത്രം, രാജീവ് ഗാന്ധിക്കൊപ്പം ഇരിക്കുന്ന ചിത്രം, സോണിയ ഗാന്ധിക്കൊപ്പം ഇരിക്കുന്ന ചിത്രം തുടങ്ങിയ നാല് ചിത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ പഴയ ആസ്ഥാനമന്ദിരത്തിലും നരസിംഹ റാവുവിന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. 2004ല്‍ നരസിംഹ റാവു ആന്തരിച്ചപ്പോള്‍ മൃതദേഹം ആസ്ഥാനമന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടി ബിജെപി വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ടിരുന്നു
ജനുവരി 15നാണ് പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടനം നടന്നത്. ഇന്ദിര ഭവന്‍ എന്നാണ് പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ പേര്.