CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 51 Seconds Ago
Breaking Now

സര്‍ജറി കഴിഞ്ഞാല്‍ മരണം ഉറപ്പ്! സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ പോലീസ് അന്വേഷണം; നൂറുകണക്കിന് സര്‍ജറി മരണങ്ങള്‍ അന്വേഷിക്കുന്നു; ജനറല്‍ സര്‍ജറിയിലും, ന്യൂറോസര്‍ജറിയിലും പ്രതിസന്ധിയെന്ന് മുന്‍ സര്‍ജന്‍മാര്‍

രോഗികളുടെ സുരക്ഷ സംബന്ധിച്ച് സംശയം രേഖപ്പെടുത്തിയ രണ്ട് കണ്‍സള്‍ട്ടന്റ് സര്‍ജന്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു

സസെക്‌സിലെ ഒരു എന്‍എച്ച്എസ് ട്രസ്റ്റില്‍ സര്‍ജറി കഴിഞ്ഞ് രോഗികള്‍ വന്‍തോതില്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്യുന്നതായുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഒന്നായ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് സസെക്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ മരണങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം.

ഇവിടുത്തെ ജനറല്‍ സര്‍ജറി, ന്യൂറോസര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ചാണ് വിവരങ്ങള്‍ പുറത്തറിയിച്ച ശ്രോതസ്സുകള്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. 2023 മുതല്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷം കേസുകള്‍ ഇരട്ടിയായെന്നാണ് വ്യക്തമാകുന്നത്. 130-ലേറെ മൊഴികളും, 550 റിപ്പോര്‍ട്ടുകളും സസെക്‌സ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍ ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. 2023-ല്‍ ബ്രൈറ്റണിലെ റോയല്‍ സസെക്‌സ് കൗണ്ടി ഹോസ്പിറ്റലില്‍ 40 പേരുടെ മരണങ്ങളെ കുറിച്ചാണ് അന്വേഷണം ആരംഭിച്ചത്. രോഗികളുടെ സുരക്ഷ സംബന്ധിച്ച് സംശയം രേഖപ്പെടുത്തിയ രണ്ട് കണ്‍സള്‍ട്ടന്റ് സര്‍ജന്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇവരാണ് മെഡിക്കല്‍ വീഴ്ച ഉണ്ടായതായി അവകാശപ്പെട്ടിരിക്കുന്നത്. 

പല മരണങ്ങള്‍ നടന്നതോടെ ആശങ്ക അറിയിച്ച തനിക്ക് ജോലി നഷ്ടപ്പെടുകയാണ് ഉണ്ടായതെന്ന് ആശുപത്രിയിലെ സര്‍ജറി വിഭാഗം മുന്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ കൃഷ്ണ സിംഗ് പറയുന്നു. ചെലവ് ചുരുക്കാനുള്ള നിയന്ത്രണങ്ങള്‍ സുരക്ഷ ഇല്ലാതാക്കുകയും, സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുകയും, രോഗികളുടെ മരണത്തില്‍ കലാശിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡോ. സിംഗ് വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.