CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Minutes 10 Seconds Ago
Breaking Now

'ഞാന്‍ പ്രഖ്യാപിച്ച ഒരു ലക്ഷത്തിലധികം വിധിന്യായങ്ങളില്‍ ഒന്നുപോലും ഞാനായിട്ട് പറഞ്ഞതല്ല, എല്ലാം മുരുകന്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ് ; മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിന്റെ പ്രസംഗം വിവാദത്തില്‍

ശിവഗംഗ ജില്ലയിലെ കാരൈക്കുടിയില്‍ നടന്ന ചടങ്ങില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം സൊക്കലിംഗത്തിന്റെ പ്രസംഗം വിവാദത്തില്‍. താന്‍ പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ നടത്തിയത് ദൈവമായ മുരുകനാണെന്നായിരുന്നു മുന്‍ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം. ശിവഗംഗ ജില്ലയിലെ കാരൈക്കുടിയില്‍ നടന്ന ചടങ്ങില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

'ഞാന്‍ പ്രഖ്യാപിച്ച ഒരു ലക്ഷത്തിലധികം വിധിന്യായങ്ങളില്‍ ഒന്നുപോലും ഞാനായിട്ട് പറഞ്ഞതല്ല. എല്ലാം മുരുകന്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. മുരുകന്‍ എന്തു പറഞ്ഞുവോ അതായിരുന്നു വിധിന്യായങ്ങളെല്ലാം. ന്യായാധിപന്റെ പദവിപോലും എനിക്കു നല്‍കിയത് മുരുകനാണ്. സത്യവും സത്യസന്ധതയും ഉള്ളിടത്ത് മുരുകന്‍ വരും. കണ്ണടച്ച് വിളിച്ചാല്‍ ഹൃദയം നല്ലതാണെങ്കില്‍ മുരുകന്‍ വന്നിരിക്കും. ഭക്തിപോലെ പ്രാധാന്യമേറിയതാണ് ദാനധര്‍മങ്ങള്‍'', ജസ്റ്റിസ് സൊക്കലിംഗം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.