കലാഭവന്‍ ലണ്ടന്‍ ഏപ്രില്‍ 12 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഡാന്‍സ് ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ച് ഓണ്‍ലൈനായി ഡാന്‍സ് റീല്‍ മത്സരവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 12 ന് ലണ്ടനില്‍ നടക്കുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങള്‍ ഗ്രൂപ്പ് വിഭാഗത്തില്‍ മാത്രമേയുള്ളു. എന്നാല്‍ സോളോ / ഡ്യുയോ / ഗ്രൂപ്പ് വിഭാഗങ്ങളില്‍ മത്സരത്തിന് ധാരാളം ആളുകള്‍ താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആ വിഭാഗത്തില്‍ ഓണ്‍ലൈനായി റീല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഡാന്‍സ് റീല്‍ സോളോ / ഡ്യുയോ / ഗ്രൂപ്പ് തലങ്ങളില്‍ കിഡ്സ് / ജൂനിയര്‍ / സീനിയര്‍ / സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഒരു മിനിറ്റ് ആയിരിക്കും റീലിന്റെ ദൈര്‍ഘ്യം.
ഡാന്‍സ് ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ച് സിനിമാറ്റിക് ഡാന്‍സ് വര്‍ക്ഷോപ്പും സംഘപ്പിക്കുന്നുണ്ട്.ഏപ്രില്‍ 12 ന് നടക്കുന്ന ഗ്രൂപ്പ് തല മത്സര വിജയികള്‍ക്ക് ലണ്ടനില്‍ വെച്ച് നടക്കുന്ന കുഞ്ചാക്കോ ബോബന്‍ മെഗാ ഷോ 'നിറം 2025' പെര്‍ഫോം ചെയ്യാനുള്ള അവസരവും ലഭിക്കും. ലണ്ടനില്‍ ഹോണ്‍ ചര്‍ച്ചിലുള്ള കാമ്പ്യന്‍ അക്കാഡമി ഹാളിലാണ് ഡാന്‍സ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
കലാഭവന്‍ ലണ്ടന്‍
ഫോണ്‍ : 07841613973
ഇമെയില്‍ : kalabhavanlondon@gmail.com