വിടരും മുന്‍പേ കൊഴിഞ്ഞു പോയ, പാട്ടുകളെ സ്‌നേഹിച്ച, ഐറിന്‍ മോളുടെ പൊതുദര്‍ശനം ഈ വരുന്ന മാര്‍ച്ച് 12ാo തിയതി ബുധനാഴ്ച രാവിലെ 10:30 ന് സ്വിന്‍ഡന്‍ ഹോളി ഫാമിലി പള്ളിയില്‍, വില്‍ഷെയര്‍ മലയാളി അസ്സോസിയയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടും.
ഇക്കഴിഞ്ഞ മാര്‍ച്ച് 4ാo തിയതി ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. കോട്ടയം ഉഴവൂര്‍ സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകളാണ് ഐറിന്‍.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു. എല്ലാവരോടും വളരെ അടുത്തിടപഴകി ഒരു മാലാഖയെപ്പോലെ സ്‌നേഹത്തിന്റെ പുഞ്ചിരി എല്ലാവര്‍ക്കുമായി പങ്കുവെക്കുന്ന ഐറിന്‍ മികച്ചൊരു പാട്ടുകാരി കൂടിയായിരുന്നു. ഐറിന്റെ വേര്‍പാടില്‍ വിറങ്ങലിച്ചു പോയ കുടുംബത്തിന് താങ്ങും തണലുമായി വില്‍ഷെയര്‍ മലയാളികളും അസോസിയേഷനും ഒറ്റക്കെട്ടായി കൂടെയുണ്ട്.
മൃതദേഹം സ്വദേശമായ ഉഴവൂരില്‍ എത്തിച്ചു അടക്കം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്നതായി പ്രസിഡണ്ട് ജിജി സജി, സെക്രട്ടറി ഷിബിന്‍ വര്‍ഗീസ്, ട്രെഷറര്‍ കൃതിഷ് കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു
മാര്‍ച്ച് 12 ന് രാവിലെ 10:30 മണിക്ക് ഐറിന്‍ മോളുടെ മൃതദേഹം സ്വിന്‍ഡനിലെ ഹോളിഫാമിലി ദേവാലയത്തില്‍ എത്തിക്കുകയും തുടര്‍ന്ന് 11 മണിക്ക് ഫാ അജൂബ് അബ്രഹാം (സെന്റ് ജോര്‍ജ് ക്‌നാനയ മിഷന്‍ ബ്രിസ്റ്റോള്‍) ന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അനുശോചന യോഗവും പൊതുദര്‍ശനവും നടത്തപ്പെടുന്നു. സംസ്‌കാര തിയതി പിന്നീടറിയിക്കുന്നതായിരിക്കും.
Rajesh Nadeppilly, media coordinator WMA