വെയില്‍സിലെ ടൂറിസ്‌റ് പ്രദേശമായ പൊത്‌കോള്‍ ഉള്‍പ്പെടുന്ന ബ്രിഡ്‌ജെണ്ടിലെ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബ്രിഡ്‌ജെണ്ട് മലയാളി അസോസിയേഷന്‍ രൂപീകൃതമാകുവാന്‍ സഹായിച്ചതിന് ശേഷം കഴിഞ്ഞ നാല് വര്‍ഷമായി പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ച ശ്രീ പോള്‍ പുതുശ്ശേരിയുടെയും സെക്രട്ടറി ആയ മാമ്മന്‍ കടവിലിന്റെയും നേതൃത്വത്തില്‍ ഉണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഈ അവസരത്തിലാണ് രതീഷ് രവി പ്രസിഡന്റ് ആയും, അരുണ്‍ സൈമണ്‍ ജനറല്‍ സെക്രട്ടറി ആയും, ഷബീര്‍ ബഷീര്‍ ഭായ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നത്. വളരെ ശക്തമായ ഒരു യുവ നേതൃത്വമാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രിഡ്ജ്ണ്ടിലെ എല്ലാ മലയാളികളെയും ഒരുമിപ്പിച്ചുകൊണ്ട് അവരുടെ കലാ-കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുവാനും, ഓണം, ക്രിസ്മസ്, പുതുവര്‍ഷം എന്നീ അവസരങ്ങളില്‍ അംഗങ്ങള്‍ക്ക് വേണ്ടി നല്ല രീതിയില്‍ ഇവെന്റുകള്‍ നടത്തുവാനും, കൂടാതെ ടൂര്‍, ചാരിറ്റി ഇവെന്റ്‌സ് എന്നിവ നടത്തുവാനും അസോസിയേഷന്‍ പ്രതിജ്ഞ ബന്ധമാണ് എന്ന് പ്രസിഡന്റ് അറിയിച്ചു. പ്രസിഡന്റ് ആയ രതീഷ് രവിയുടെ നേതൃത്വത്തില്‍ അരുണ്‍ സൈമണ്‍ ജനറല്‍ സെ ക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പുതിയതായി വന്ന മറ്റു കമ്മിറ്റി അംഗങ്ങള്‍ താഴെ പറയുന്നവര്‍ ആണ്. ട്രഷറര്‍ - ഷബീര്‍ ബഷീര്‍ ഭായ്, വൈസ് പ്രസിഡന്റ്- അനിത മേരി ചാക്കോ, ജോയിന്റ് സെക്രട്ടറി- ലിജോ തോമസ്, ജോയിന്റ് ട്രഷറര്‍- ജോമറ്റ് ജോസഫ്, പി ആര്‍ ഓ - ആന്റണി എം ജോസ്, മീഡിയ കോഓര്‍ഡിനേറ്റര്‍- നിഖില്‍ രാജ്, ആര്‍ട് കോഓര്‍ഡിനേറ്റര്‍മാരായി - മേരി സിജി ജോസ്, സ്റ്റെഫീന ജോസ്, രാജു ശിവകുമാര്‍, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായി - ബൈജു തോമസ്, പ്രിന്‍സി റിജോ, ലേഡീസ് ഫോറം- ഫെമി റേച്ചല്‍ കുര്യന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മായി റീനു ബേബി, സജേഷ് കുഞ്ഞിറ്റി, സേഫ്റ്റി ഓഫീസര്‍- അനീസ് മാത്യു,
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയി നിഖില്‍ ജോസഫ്, അല്‍ഫിന്‍ ജോസഫ്, ജിജോ പുത്തന്‍പുരക്കല്‍ ജോസ്, ലിജോ തോമാസ് എന്നിവരും, എക്‌സ് ഒഫീഷ്യല്‍ മെമ്പേഴ്സ് ആയി പോള്‍
പുതുശ്ശേരിയും മാമന്‍ കടവില്‍ എന്നിവരും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളായി അടുത്ത രണ്ട് വര്‍ഷം തുടരുന്നതിരിക്കും. യുക്മ ദേശീയ ജനറല്‍ ബോഡി അംഗങ്ങളായി പോള്‍ പുതുശ്ശേരി, മാമന്‍ കടവില്‍, ലിജോ തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങള്‍ക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.
(ബെന്നി അഗസ്റ്റിന്‍)