CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 53 Seconds Ago
Breaking Now

ബീന മാത്യു ചമ്പക്കരയ്ക്കു ചൊവാഴ്ച മാഞ്ചസ്റ്റര്‍ സമൂഹം വിടയേകും

കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ബീന മാത്യു (53) ഫെബ്രുവരി 27 നായിരുന്നു മരണമടഞ്ഞത്. ബീനയുടെ ആഗ്രഹമനുസരിച്ചു കുട്ടികളും കുടുംബാങ്ങളും ശവസംസ്‌കാരം ഇവിടെ നടത്തുവാനാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്‌കാരത്തില്‍ പങ്കെടുക്കുവാന്‍ ബീനയുടെ അടുത്ത കുടുംബാഗങ്ങള്‍ നാട്ടില്‍നിന്നും എത്തിയിട്ടുണ്ട്.

മാര്‍ച്ച് 11 നു ചൊവ്വാഴ്ച രാവിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലിചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെത്തിച്ചു അവിടുത്തെ സഹജീവനക്കാര്‍ നല്‍കുന്ന അന്തിമോപചാരങ്ങള്‍ക്കുശേഷം മൃതദേഹം 10 മണിക്ക് ട്രാഫോര്‍ഡിലെ സെയിന്റ് ഹ്യൂഗ് ഓഫ് ലിങ്കന്‍ RC പള്ളിയില്‍ എത്തിചേരും. മാഞ്ചെസ്റ്റെര്‍ ക്‌നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍

ഫാദര്‍ സുനി പടിഞ്ഞാറേക്കരയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ശവസംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് പള്ളിയില്‍വച്ചുതന്നെ പൊതുദര്ശനവുമുണ്ടാവും.

തുടര്‍ന്ന് ഉച്ചതിരിഞ്ഞു 1:45 മണിയ്ക്ക് മാഞ്ചസ്റ്ററിലെ സതേണ്‍ സെമിറ്ററിയില്‍ സംസ്‌കാരം നടത്തപ്പെടുന്നതായിരിക്കും.

നാട്ടില്‍ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമായ പരേത മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.

2003 ലായിരുന്നു ബീന നഴ്സായി മാഞ്ചസ്റ്ററിലെ എംസ്റ്റോണ്‍ കോട്ടേജ് നഴ്‌സിംഗ് ഹോമില്‍ ആദ്യമായി എത്തുന്നത്.

തുടര്‍ന്ന് സ്വിണ്ടനിലുള്ള ഓക്വുഡ് നഴ്‌സിംഗ് ഹോംമിലും എക്കല്‍സിലെ ബൂപ കെയര്‍ ഹോമിലും ജോലിചെയ്ത ബീന

പിന്നീട് മാഞ്ചസ്റ്റര്‍ ഫൌണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള വിഥിന്‍ഷൗ എന്‍ എച് എസ് ഹോസ്പിറ്റലിലെ ഹെഡ് ആന്‍ഡ് നെക്ക് വാര്‍ഡ് 9 ലേക്ക് മാറുകയായിരുന്നു. മരണമടയുമ്പോള്‍ അതെ ട്രസ്റ്റിനു കീഴിലുള്ള ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ വാര്‍ഡ് 11 സ്‌ട്രോക്ക് യൂണിറ്റില്‍ ജോലിചെയ്തു വരികയായിരുന്നു.

മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം.

കഷ്ടപ്പാടുകളുടെ കാലഘട്ടങ്ങളില്‍ അചഞ്ചലമായ കഠിനാധ്വാനത്തിലൂടെയും അതിലുപരി ജീവിതത്തിലെ പല വെല്ലുവിളികളെ മനോധൈര്യത്തിലൂടെയും നേരിട്ടുകൊണ്ട് ജീവിതവിജയം നേടിയയാളായിരുന്നു ബീന. പലപ്പോഴും അലട്ടിക്കൊണ്ടിരുന്നു അസുഖങ്ങളെ എത്ര ധൈര്യത്തോടെയും ഷെമയോടെയുമാണ് ബീന നേരിട്ടിരുന്നതെന്നു അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതുമാണ്. കൂടെ ജോലി ചെയ്തിരുന്നവരോടും സുഹൃത്തുക്കളോടും ബീന കാട്ടിയിരുന്ന സ്‌നേഹവും ബഹുമാനവും ആര്‍ക്കും മാതൃകാപരമായിരുന്നുവന്നു സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറിയിലെ ജീവനക്കാരനായ മാത്യു ചുമ്മാര്‍ ചമ്പക്കരയാണ് ബീനയുടെ ഭര്‍ത്താവ്. മക്കളായ എലിസബത്തും ആല്‍ബെര്‍ട്ടും മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളും ഇളയമകള്‍ ഇസബെല്‍ എംസ്റ്റോണ്‍ ഗ്രാമര്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്ഥിയുമാണ്.

 

ട്രാഫൊര്‍ഡിലെ സാമൂഹികവും മതപരവും സാംസ്‌കാരികവുമായ എല്ലാ പ്രവര്‍ത്തനങ്ങളിലും ബീനയുടെ കുടുംബം നല്‍കിയിട്ടുള്ള സംഭാവനകള്‍ എടുത്തുപറയത്തക്കതായിരുന്നു എന്ന് ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിജു ചാക്കോ അറിയിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ബീനയുടെ സംസ്‌കാരകര്‍മങ്ങള്‍ ഏറ്റവും ആദരവോടെയും ഉചിതമായ രീതിയിലും നടത്തുവാന്‍ സമൂഹം തയാറായി കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരിക്കുന്നു. ബീന മാത്യുവിന്റെ ശവസംസ്‌കാരം ലൈവ് കാണുവാന്‍ താഴെകാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്.

https://youtube.com/live/pL9wlJolcgg

 

ശവസംസ്‌ക്കാര സമയ ക്രമീകരണങ്ങള്‍ താഴെ;

 

Church:

St. Hugh of Lincoln RC church

110 Glastonbury Road

Stretford

Manchester

M32 9PD

 

Cemetery:

Southern Cemetery

212 Barlow Moor Road

Manchester

M21 7GL

 

Contact: (Shiju )- 07828612727

 

 




കൂടുതല്‍വാര്‍ത്തകള്‍.