ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍... ഫിലിപ്പ് കണ്ടോത്തിനും സിജി ഫിലിപ്പിനും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവര്‍. ഗംഭീരമായി തന്നെ ആഘോഷം നടന്നു. ഗ്ലോസ്റ്ററിലെ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ ഷന്‍ജുവും ഫാ പോള്‍ വെട്ടിക്കാട്ടും നേതൃത്വം നൽകി. തുടര്‍ന്ന് വൈകുന്നേരം ആറു മണിയോടെ മെയ്‌സ്‌മോര്‍ ഹാളില്‍ നടന്ന സല്‍ക്കാരത്തില്‍ ഗ്ലോസ്റ്ററിലെ നിരവധി പേര്‍ പങ്കെടുത്തു.
ദീര്‍ഘകാലം സീറോ മലബാര്‍ സഭ ഗ്ലാസ്റ്റര്‍ യൂണിറ്റിന്റെ ട്രഷററും ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജ്യന്റെ ട്രസ്റ്റിയുമായിരുന്നു ഫിലിപ്പ്. ജിഎംസിഎയുടെ പ്രസിഡന്റുമാണ്. സിജി ഫിലിപ്പ് നഴ്‌സായി ജോലി ചെയ്യുന്നു.അലീന അക്‌സല്‍, അന്നബെല്‍ എന്നിവര്‍ മക്കളാണ്.
ക്‌നാനായ ചടങ്ങുകളോടുകൂടി വിവാഹ വാര്‍ഷികം ആഘോഷിച്ചു. രാവിലെ പള്ളിയില്‍ വിവാഹ ഉടമ്പടി ചൊല്ലി. ധാരാളം പേര്‍ രാവിലെ പള്ളിയിലെ ചടങ്ങിനുംവൈകീട്ടുള്ള സത്ക്കാര ചടങ്ങിലും പങ്കെടുത്തു.SMCC വികാരി ഫാ. ജിബിൻ പോൾ വാമറ്റത്തിൽ, Ukkca ട്രഷറർ റോബി മേക്കര തുടങ്ങി നിരവധി പ്രമുഖർ ആശംസകൾ നേർന്നു.വൈകീട്ട് ഡിജെ ഉള്‍പ്പെടെ ആഘോഷ പരിപാടി ഗംഭീരമായിരുന്നു.
വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഫിലിപ്പിനും സിജി ഫിലിപ്പിനും യൂറോപ് മലയാളിയും ആശംസകള്‍ നേരുന്നു...