ബ്രിസ്‌റ്റോള്‍ മലയാളികളുടെ പ്രിയപ്പെട്ട ആനിയമ്മച്ചിയ്ക്ക് 75 വയസ്സു തികയുന്നു. ബ്രിസ്റ്റോളില്‍ താമസിക്കുന്ന ജോര്‍ജ് തരകന്‍ നിഷ ദമ്പതികളുടെ മാതാവ് ആനിയമ്മച്ചി യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതയാണ്.
യൂറോപ് മലയാളിയുടെ ആദ്യ കാലങ്ങളില്‍ ആനിയമ്മച്ചി സ്‌പെഷ്യല്‍ റസിപ്പികള്‍ക്ക് വന്‍ സ്വീകാര്യമാണ് വായനക്കാര്‍ നല്‍കിയത്. രുചി കൂട്ടുകളിലൂടെ ഹൃദയം കവരാമെന്ന് പഠിപ്പിച്ച ആനിയമ്മച്ചിതൃശൂര്‍ വിമലാ കോളേജില്‍ ഹോം സയന്‍സിലെ രണ്ടാം റാങ്കുകാരിയാണ്. ദീര്‍ഘകാലമായി യുകെയിലെ ബ്രാഡ്‌ലി സ്‌റ്റോക്കിലാണ് താമസം.
യൂറോപ് മലയാളിയുടെ പേരിലും പ്രിയപ്പെട്ടവരുടെ പേരിലും കൊച്ചുമക്കളായ ആനിയയുടേയും മിയയുടേയും പേരിലും പിറന്നാള്‍ ആശംസകള്‍ നേരുന്നു