ബ്രിസ്‌റ്റോളില്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഇടവക അംഗങ്ങളായ പ്രസാദ് ജോണിന്റെയും സാലിയുടേയും മകന്‍ കെവിനും ജാക്‌സണ്‍ ജോസഫ് ഷിനു ജാക്‌സന്റെയും മകള്‍ അഞ്ജലി ജാക്‌സന്റെയും വിവാഹം ഔര്‍ ലേഡി ആന്‍ഡ് ഹബേര്‍ട്‌സ് ആര്‍ സി ചര്‍ച്ചില്‍ വച്ച് നടന്നു. വൈകീട്ട് റിസപ്ഷന്‍ ഒരുക്കിയിരുന്നു.
ബ്രിസ്റ്റോള്‍ മലയാളികളില്‍ അറിയപ്പെടുന്ന ജാക്‌സണും പ്രസാദും ബ്രിസ്‌കയുടെ മുന്‍ പ്രസിഡന്റുമാരും യുബിഎംഎയുടെ പ്രസിഡന്റുമൊക്കെയായിരുന്നു. യുകെ മലയാളികള്‍ക്കിടയില്‍ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കുടുംബമാണ്. നാനാതുറകളില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തു
ഫാ പോള്‍ ഓലിക്കല്‍, ഫാ ജോസഫ് തുടങ്ങിയവരുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം.