CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 4 Minutes 36 Seconds Ago
Breaking Now

മാതാപിതാക്കള്‍ക്ക് ആശങ്ക സമ്മാനിച്ച് വീണ്ടും വരുന്നു സ്‌കൂള്‍ സമരങ്ങള്‍; പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്ത് അധ്യാപകര്‍; ലക്ഷക്കണക്കിന് കുട്ടികള്‍ വീടുകളില്‍ തങ്ങേണ്ട ഗതികേട് നേരിടും; നടപടി ഗവണ്‍മെന്റ് പേ ഓഫര്‍ തള്ളിയതോടെ

ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച 2.8 ശതമാനം ശമ്പളവര്‍ദ്ധന തള്ളിക്കളയാന്‍ 93.7 എന്‍ഇയു അംഗങ്ങളും വോട്ട് ചെയ്തു

ഗവണ്‍മെന്റ് മുന്നോട്ട് വെച്ച പേ ഓഫറുകള്‍ തള്ളിയ അധ്യാപകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. സ്‌കൂളുകള്‍ അടച്ചിടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന സമരങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. അധ്യാപകര്‍ പണിമുടക്കിന് തുനിഞ്ഞിറങ്ങിയാല്‍ വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ വീടുകളില്‍ തന്നെ തുടരേണ്ട അവസ്ഥയാണ് നേരിടുക. 

സ്‌കൂള്‍ സമരങ്ങള്‍ ആരംഭിച്ചാല്‍ മാതാപിതാക്കളെ സംബന്ധിച്ച് ഇത് തലവേദനയായി മാറും. ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ വീട്ടിലിരുന്ന് കുട്ടികളെ നോക്കുകയോ, ചൈല്‍ഡ് കെയറിന് കൂടുതല്‍ പണം ചെലവഴിക്കുകയോ ചെയ്യേണ്ടി വരും. ശമ്പളവിഷയത്തില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ സമരത്തിന് ഒരുങ്ങുന്നത്. 

ഇംഗ്ലണ്ടിലെ എല്ലാ അധ്യാപകര്‍ക്കും, ലീഡേഴ്‌സിനും 2.8 ശതമാനം ശമ്പളവര്‍ദ്ധനവാണ് ഗവണ്‍മെന്റ് ഓഫര്‍ ചെയ്തത്. എന്നാല്‍ ഈ ഓഫര്‍ അധ്യാപകര്‍ വോട്ടിനിട്ട് തള്ളിയതായി എന്‍ഇയു വ്യക്തമാക്കി. സ്‌കൂള്‍ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റിനും, ഇവരെ നിലനിര്‍ത്താനുമായി സമരത്തിന് അനുകൂലമായി അംഗങ്ങള്‍ വോട്ട് ചെയ്തതായി യൂണിയന്‍ പറയുന്നു. 

ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച 2.8 ശതമാനം ശമ്പളവര്‍ദ്ധന തള്ളിക്കളയാന്‍ 93.7 എന്‍ഇയു അംഗങ്ങളും വോട്ട് ചെയ്തു. 83.4 ശതമാനം പേരാണ് സമരത്തിന് പിന്തുണ അറിയിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.