CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 22 Minutes 27 Seconds Ago
Breaking Now

പ്രതീക്ഷയ്ക്ക് വകയുണ്ട്! അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാന്‍ 100% സാധ്യത; വിപണികളുടെ പ്രവചനം മോര്‍ട്ട്‌ഗേജുകാര്‍ക്ക് പ്രതീക്ഷയേകുന്നു; ട്രംപിന്റെ ആഗോള വ്യാപാര യുദ്ധം കളി തുടരുന്നതിനിടെ മാറ്റം ഗുണമാകും

പലിശ 4.5 ശതമാനത്തില്‍ നിന്നും 4.25 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍എസ്ഇജി ഡാറ്റ

മോര്‍ട്ട്‌ഗേജ് വിപണി കാത്തിരിക്കുന്ന ആ വാര്‍ത്ത അടുത്ത മാസം പുറത്തുവരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ പലിശ കുറയ്ക്കാന്‍ 100% സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് സാമ്പത്തിക വിപണികള്‍ പ്രവചിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ആഗോള വ്യാപാര യുദ്ധം വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് ഈ സാധ്യത തെളിയുന്നത്. 

മേയ് 8ന് യോഗം ചേരുമ്പോള്‍ പലിശ 4.5 ശതമാനത്തില്‍ നിന്നും 4.25 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍എസ്ഇജി ഡാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ബാക്കി നിന്നിരുന്ന സംശയം ഇപ്പോള്‍ പണപ്പെരുപ്പം സംബന്ധിച്ച് റേറ്റ് നിശ്ചയിക്കുന്ന കമ്മിറ്റി അംഗത്തിന്റെ പരാമര്‍ശങ്ങളോടെ പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. 

മാര്‍ച്ച് യോഗത്തില്‍ നിരക്ക് നിലനിര്‍ത്താന്‍ വോട്ട് ചെയ്ത മെഗാന്‍ ഗ്രീനാണ് യുഎസ് വ്യാപാര തീരുവകള്‍ പണപ്പെരുപ്പം താഴാന്‍ ഇടയാക്കുമെന്ന് വ്യക്തമാക്കിയത്. ട്രംപിന്റെ ഇറക്കുമതി തീരുവകള്‍ക്കെതിരെ തിരിച്ചടി തീരുവ ചുമത്താന്‍ യുകെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ഏഷ്യയിലെയും, യൂറോപ്പിലെയും വിലക്കുറവുള്ള ഉത്പന്നങ്ങള്‍ യുകെയിലെത്തുമെന്നാണ് കരുതുന്നത്. 

മാര്‍ച്ച് മാസത്തില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി പണപ്പെരുപ്പം താഴ്ന്നിരുന്നെങ്കിലും വര്‍ഷത്തില്‍ ബാക്കി സമയത്തും ഇത് വര്‍ദ്ധിക്കുമെന്നാണ് ബാങ്ക് കണക്കാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.