സ്റ്റീവനേജ്: ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ 27 ന് ഞായറാഴ്ച്ച ആര്‍ഭാടമായി കൊണ്ടാടുന്നു. ആഘോഷവും വിപുലമായും സംഘടിപ്പിക്കുന്ന 'സര്‍ഗം ഹോളി ഫെസ്റ്റ്‌സ്' നെബ് വര്‍ത്ത് വില്ലേജ് ഹാളില്‍ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിമുതല്‍ രാത്രി ഒമ്പതുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സര്‍ഗ്ഗം ഭാരവാഹികള്‍.
ഈസ്റ്ററും, വിഷുവും, ഈദുള്‍ ഫിത്തറും നല്‍കുന്ന നന്മയുടെ സന്ദേശങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കുന്ന 'സര്‍ഗം ഹോളി ഫെസ്റ്റ്‌സ്' ആകര്‍ഷകങ്ങളായ കലാപരിപാടികള്‍ അരങ്ങു വാഴുന്ന 'കലാസന്ധ്യ', സംഗീതസാന്ദ്രത പകരുന്ന 'സംഗീത നിശ' അടക്കം നിരവധി ആകര്‍ഷകങ്ങളായ പരിപാടികള്‍ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി സര്‍ഗം പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
ഉച്ചക്ക് കൃത്യം മൂന്ന് മണിക്ക് 'സ്റ്റാര്‍ട്ടര്‍ മീല്‍' വിളമ്പുന്നതും നാല് മണിയോടെ വിതരണം നിര്‍ത്തി ഈസ്റ്റര്‍-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്‌ക്കാരിക പരിപാടികള്‍ക്ക് ആരംഭം കുറിക്കും. വര്‍ണ്ണാഭമായ കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗംഭീരമായ ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കുന്ന സര്‍ഗ്ഗം ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:-
മനോജ് ജോണ്‍ (പ്രസിഡണ്ട്) - 07735285036
അനൂപ് മഠത്തിപ്പറമ്പില്‍ (സെക്രട്ടറി) - 07503961952
ജോര്‍ജ്ജ് റപ്പായി (ട്രഷറര്‍) - 07886214193
April 27th Sunday, 14:00-21:00
Knebworth Village Hall, Park Lane , Knebworth, SG3 6PD
അുുമരവമി ഗമിിമിരവശൃമ