CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 5 Minutes 33 Seconds Ago
Breaking Now

നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും വീടുകളുണ്ട്, സാധാരണക്കാര്‍ എവിടെ പോകും? സര്‍ക്കാരിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് എംപി പാര്‍ലമെന്റില്‍

ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ പ്രസ്താവന നടത്താന്‍ പോലും കഴിയാത്ത ഭീരുവാണ് ഷഹബാസ് ഷരീഫെന്നും ഷാഹിദ് ഘട്ടക്ക് ആരോപിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന്‍ സര്‍ക്കാരിനും സൈനിക നേതൃത്വത്തിനുമെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനവുമായി പിടിഐ എംപി. നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും സ്വത്തുക്കളും, വീടുകളുമുണ്ട്. തങ്ങളാണ് ഇവിടെ കഴിയേണ്ടതെന്നും പാക് എംപി ഷാഹിദ് ഘട്ടക്ക് പറഞ്ഞു.

ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫിന്റെ ദക്ഷിണ മേഖല ഖൈബര്‍ പഖ്തൂണ്‍ പ്രസിഡന്റ് കൂടിയാണ് ഷാഹിദ് ഘട്ടക്ക്. പാക് പ്രധാനമന്ത്രിയ്ക്കെതിരെയും ഷാഹിദ് ഘട്ടക്ക് പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും സ്വത്തുണ്ട്, വീടുകളുണ്ട്. തങ്ങളാണ് ഇവിടെ കഴിയേണ്ടത്. തങ്ങള്‍ സാധാരണക്കാര്‍ എങ്ങോട്ട് പോകുമെന്നും ഷാഹിദ് ഘട്ടക്ക് ചോദിച്ചു. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ പ്രസ്താവന നടത്താന്‍ പോലും കഴിയാത്ത ഭീരുവാണ് ഷഹബാസ് ഷരീഫെന്നും ഷാഹിദ് ഘട്ടക്ക് ആരോപിച്ചു.

ഇന്ത്യക്കെതിരെ ഒരു പ്രസ്താവന പോലും ഇതുവരെ വന്നിട്ടില്ലെന്നും ഷാഹിദ് ഘട്ടക്ക് പറഞ്ഞു. അതിര്‍ത്തിയില്‍ നില്‍ക്കുന്ന പാക് സൈനികര്‍ സര്‍ക്കാര്‍ ധീരമായി പോരാടുമെന്ന് പ്രതീക്ഷിക്കുന്നു. മോദിയുടെ പേര് പോലും പറയാന്‍ കഴിയാത്ത ഭീരുവാണ് നേതാവ്. അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്ക് നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ഷാഹിദ് ചോദിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.