CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 47 Minutes 49 Seconds Ago
02:18:54 am
30
Jul 2025
Wednesday
Breaking Now

വിദ്യാഭ്യാസ വകുപ്പിലെ 65 അധ്യാപകരും 12 അനധ്യാപകരും പോക്‌സോ കേസുകളില്‍ പ്രതി; കേസുകളില്‍ ദ്രുതഗതിയില്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ഒരു വര്‍ഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടര്‍ നടപടിയും എടുക്കാത്ത കേസുകളില്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

പോക്‌സോ കേസുകളില്‍ ഉടന്‍ നടപടിയെടുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി.കുറ്റാരോപിതരായ അധ്യാപക- അനധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.

സെക്കണ്ടറി വിഭാഗം സ്‌കൂളുകളില്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളില്‍ ഇരയായവരെ സംരക്ഷിക്കുന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഒരു വര്‍ഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടര്‍ നടപടിയും എടുക്കാത്ത കേസുകളില്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

നടപടി സ്വീകരിക്കാത്ത പോക്‌സോ കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിച്ചു വരികയാണ്.

വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ 77 പോക്സോ കേസുകളാണുള്ളത്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. ഈ കേസുകളില്‍ വകുപ്പുതല അച്ചടക്ക നടപടി പൂര്‍ത്തിയാക്കിയ ഒരാള്‍ക്ക് നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി. ഒരാളെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യുകയും ഒമ്പതു പേരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളില്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദേഹം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.