CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 19 Minutes 23 Seconds Ago
01:10:30 pm
21
Sep 2025
Sunday
Breaking Now

കുടിയേറ്റ വിരുദ്ധ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; വീടുകള്‍ക്ക് മുന്നില്‍ പൗരത്വം വെളിപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ബന്ധിതരായി കുടിയേറ്റക്കാര്‍; അക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കുടുംബങ്ങള്‍ അഭയം തേടിയ ലെഷര്‍ സെന്ററിന് തീയിട്ട് കലാപകാരികള്‍

ഓണ്‍ലൈനില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളാണ് അക്രമത്തിന് വഴിമാറുന്നതെന്നാണ് വിവരം

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ കലാപകാരികള്‍ നടത്തുന്ന അതിക്രമങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍. കുടിയേറ്റ വിരുദ്ധ കലാപങ്ങളില്‍ നിന്നും രക്ഷപ്പെടാനായി കുടുംബങ്ങള്‍ അഭയം തേടിയ ലെഷര്‍ സെന്ററിലാണ് കലാപകാരികള്‍ തീയിട്ടത്. 

കൗണ്ടി ആന്‍ട്രിമിലെ ലാര്‍നെ ലെഷര്‍ സെന്ററിലാണ് ഡസന്‍ കണക്കിന് കലാപകാരികള്‍ അക്രമം നടത്തിയത്. ഇവിടെ റൊമാനിയന്‍ കുടിയേറ്റക്കാരെയും, കുടുംബങ്ങളെയും പാര്‍പ്പിച്ചുവെന്ന പേരിലായിരുന്നു അക്രമം. അതേസമയം മുന്‍കൂര്‍ വിവരം ലഭിച്ച അധികൃതര്‍ കുടുംബങ്ങളെ ഇതിന് മുന്‍പ് തന്നെ ഇവിടെ നിന്നും മാറ്റിയിരുന്നു. 

ഓണ്‍ലൈനില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളാണ് അക്രമത്തിന് വഴിമാറുന്നതെന്നാണ് വിവരം. റൊമാനിയന്‍ കുടിയേറ്റക്കാരെ വേട്ടയാടാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ട്. ഇതോടെ അക്രമസംഭവങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള കൗണ്ടി ആന്‍ട്രിമില്‍ കുടുംബങ്ങളും, ബിസിനസ്സുകളും തങ്ങളുടെ രാജ്യം വെളിപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് അക്രമങ്ങളില്‍ നിന്നും രക്ഷനേടാന്‍ നിര്‍ബന്ധിതരാകുകയാണ്. 

ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയെ രണ്ട് 14 വയസ്സുകാര്‍ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതും, ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റൊമാനിയന്‍ പരിഭാഷകരെ ഉപയോഗിച്ചെന്ന വാര്‍ത്തയുമാണ് അക്രമങ്ങളിലേക്ക് നയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.