ബ്രിട്ടന്റെ ദയാദാക്ഷിണ്യം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ കരച്ചില്‍ വെറുതെയല്ല. ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് ആധുനിക അടിമത്തത്തിന്റെ ഇരകളാണെന്ന വാദം ഉയര്‍ത്തി നാടുകടത്തല്‍ ശ്രമങ്ങളെ പ്രതിരോധിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈ പരിപാടിയില്‍ 250 ശതമാനം വര്‍ദ്ധനവാണ് നേരിട്ടത്.
യുകെയുടെ അഭയാര്‍ത്ഥി സിസ്റ്റം വെച്ച് 'കൡക്കുന്നുവെന്നാണ്' കുടിയേറ്റക്കാര്‍ക്ക് എതിരായ ആരോപണം. എന്നിട്ടും യുകെ ഗവണ്‍മെന്റിന് ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കുകുത്തിയാകേണ്ടി വരുന്നുവെന്നത് നാണക്കേടായി മാറുകയാണ്. ഇരകളെ ചിന്തിക്കാന്‍ കഴിയാത്ത ചൂഷണങ്ങളില്‍ നിന്നും രക്ഷിക്കാനായി തയ്യാറാക്കിയ നിയമമാണ് അനധികൃത കുടിയേറ്റക്കാര്‍ ആയുധമാക്കുന്നത്.
നാടുകടത്താന്‍ ശ്രമിക്കുന്നതിന്റെ അവസാന ഘട്ടത്തില്‍ ഇത് പ്രയോഗിച്ച് കുടിയേറ്റക്കാര്‍ പ്രതിരോധം തീര്‍ക്കും, ഇതിന് പിന്തുണയേകുന്ന തെളിവുകളും ഉണ്ടാകാറില്ല. നാടുകടത്തില്‍ വിമാനത്തില്‍ കയറ്റുന്നതിന് മുന്‍പ് ശിക്ഷിക്കപ്പെട്ട ബലാത്സംഗ കുറ്റവാളി വരെ രക്ഷപ്പെട്ട് പുറത്തുവന്നുവെന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ആധുനിക അടിമത്തം എന്ന് അവകാശപ്പെട്ടത് 4646 പേരാണ്. 2020-ല്‍ ഇത് കേവലം 1307 ആയിരുന്നു. നാടുകടത്തല്‍ തടയാന്‍ കുടിയേറ്റക്കാര്‍ ഈ നിയമം ആയുധമാക്കുമ്പോള്‍ ഗവണ്‍മെന്റിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഒപ്പം കേവലം 3 അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് മടക്കി അയച്ചപ്പോള്‍ ആയിരത്തോളം പേര്‍ ഒരൊറ്റ ദിവസം ബ്രിട്ടനിലെത്തിയെന്ന് ഹോം ഓഫീസ് കണക്കും വ്യക്തമാക്കി.