CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 27 Seconds Ago
Breaking Now

ഗോസ്പെൽ മ്യുസിക്ക് നൈറ്റ്‌ ബാൻബെറി-2013

ഓഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് BGN School Hall, Admission Road, Banbury, OX16 9DG -ൽ വെച്ച് ബ്രദർ ചിക്കു കുര്യാക്കോസ് നയിക്കുന്ന ഗോസ്പെൽ മ്യൂസിക്‌ നൈറ്റ്‌ പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

2006-ൽ ബ്രദർ ചിക്കുവിന് ക്യാൻസർ (Hodkins Lymphoma) ഉണ്ടെന്ന വൈദ്യ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് 36 ഹൈഡോസ് കീമോതെറാപ്പിക്ക് വിധേയനാക്കിയിട്ട് ഫലം കാണായ്കയാൽ വീട്ടിലേക്ക് തിരികെ അയയ്ക്കപ്പെട്ടു. തന്റെ കിടക്കയിൽ എല്ലാ പ്രത്യാശകളും നഷ്ടപ്പെട്ട് വേദനയോടെ കഴിയവേ, അത്ഭുതകരമായ രോഗശാന്തി ഉണ്ടാകുവാൻ ഇടയായി. ഈ പരിപാടി അദ്ദേഹം ജീവിച്ചിരിക്കുന്നതിന്റെ സാക്ഷ്യം കൂടിയാണ്.

അനുഗ്രഹിക്കപ്പെട്ട ഗായകൻ മാത്രമല്ല ഗാന രചയിതാവും അഭിഷിക്തനായ ഒരു ദൈവദാസൻ കൂടെയാണ് അദ്ദേഹം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനോടകം പോയി തന്നെ സൗഖ്യമാക്കിയവനെ പാടി പുകഴ്ത്തുകയും പ്രസംഗിക്കുകയും ചെയ്തു പോരുന്നു. അത്ഭുതങ്ങൾ, രോഗസൗഖ്യങ്ങൾ  അദ്ദേഹം നടത്തുന്ന യോഗങ്ങളിൽ അനുഭവസ്തർ സാക്ഷ്യപ്പെടുത്താറുണ്ട്. 

ബ്രദർ ചിക്കുവിനോടൊപ്പം പാടുവാനും, സാക്ഷ്യം കേൾക്കുവാനും ഒരിക്കൽ കൂടി നിങ്ങളെ ഏവരെയും യേശു ക്രിസ്തുവിന്റെ മാധുര്യമുള്ള നാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു. കടന്ന് വന്ന് അനുഗ്രഹീതരാവുക.  

ടിമ്മി - 07868458680

ഷിബു ചാക്കോ - 07970412961




കൂടുതല്‍വാര്‍ത്തകള്‍.