CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 23 Seconds Ago
Breaking Now

മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ദുരുദ്ദേശപരം; കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖരനല്ലെന്ന് എംവി ജയരാജന്‍

ആലപ്പുഴ വലിയകുളങ്ങരയില്‍ സഖാവ് എം എ അലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ജയരാജന്‍.

സംസ്ഥാന ഡിജിപിയായി തിരഞ്ഞെടുക്കപ്പെട്ട റവാഡ ചന്ദ്രശേഖരന്‍ കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണക്കാരനല്ലെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ദുരുദ്ദേശപരമാണെന്നും വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖരനല്ലെന്നും ജയരാജന്‍ പറഞ്ഞു.

ആലപ്പുഴ വലിയകുളങ്ങരയില്‍ സഖാവ് എം എ അലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ജയരാജന്‍. കൂത്തുപറമ്പ് സംഭവത്തില്‍ തങ്ങളൊക്കെ ദൃക്‌സാക്ഷികളാണ്. അന്നത്തെ വെടിവെപ്പിന് ഉത്തരവാദി കമ്മീഷന്‍ ചൂണ്ടികാണിച്ച ഡിവൈഎസ്പി ഹക്കീം ബത്തേരിയും ഡെപ്യൂട്ടി കളക്ടറുമാണെന്നും ജയരാജന്‍ പറഞ്ഞു.

റവാഡ ചന്ദ്രശേഖരന് കൂത്തുപറമ്പ് സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പിന്നെന്തിനാണ് റവാഡ ചന്ദ്രശേഖരനെ നിയമിച്ചതില്‍ വിവാദമെന്ന് ചോദിച്ച ജയരാജന്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നുവെന്നും പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.