CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 36 Seconds Ago
Breaking Now

സ്റ്റോക്ക് ഓണ്‍ ട്രന്റിനെ ഇളക്കിമറിച്ച് നിറം 25 ഷോ ; ഇനി ഒരു ഷോ മാത്രം ; കൊട്ടിക്കലാശം ലെസ്റ്ററില്‍

ലെസ്റ്ററിലെ മെഹര്‍ സെന്ററിലാണ് ഷോ.

യുകെ കണ്ടതില്‍ വച്ച് ഏറ്റവും ഹൃദ്യമായ ഷോ. കാണികളുടെ ഹൃദയം കീഴടക്കുക മാത്രമല്ല ഇത്രയും സ്വീകാര്യത കിട്ടിയ മറ്റൊരു ഷോ ഉണ്ടായിട്ടുണ്ടോ എന്നു പോലും സംശയമാണ്. സ്‌റ്റോക്ക് ഓണ്‍ ട്രന്റില്‍ നിറഞ്ഞ കാണികള്‍ക്കു മുന്നില്‍ വ്യത്യസ്ത പരിപാടികളുമായി പിഷാരടിയും സംഘവുമെത്തി.

മലയാളത്തിലെ പ്രിയ കലാകാരന്‍ കലാഭവന്‍ മണിയെ വേദിയില്‍ അനുസ്മരിച്ച് അദ്ദേഹത്തിന്റെ പ്രിയ ഗാനങ്ങള്‍ ആലപിച്ചു. ഒപ്പം ചാക്കോച്ചന്റെ പഴയ സിനിമകളിലെ ഗാനങ്ങളും കോര്‍ത്തിണക്കി മനോഹരമായ ഷോ തന്നെ വേദിയില്‍ അരങ്ങേറി.

യുകെയിലെത്തിയപ്പോള്‍ ചാക്കോച്ചന്‍ വീണ്ടും ചെറുപ്പമായെന്നാണ് കാണികള്‍ പറയുന്നത്. ആവേശം അലതല്ലിയ ഷോയിലുടനീളം ഡാന്‍സും പാട്ടുമായി റിമിയും തന്റെ തഗ് ഡയലോഗുകളിലൂടെ പിഷാരടിയും ഒപ്പമുണ്ടായി. അവസാന വേദി ലെസ്റ്ററിലാണ്. ഇവിടേയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയി കഴിഞ്ഞു. നാളെ ലെസ്റ്ററിലൂടെ യുകെയില്‍ നടന്ന ഷോകള്‍ അവസാനിക്കുകയാണ്. ലെസ്റ്ററിലെ മെഹര്‍ സെന്ററിലാണ് ഷോ.

സ്റ്റീഫനും എട്ടംഗ ടീമും മികച്ച പെര്‍ഫോമന്‍സിലൂടെ കാണികളെ ആവേശത്തിലാഴ്ത്തി. കൗശികും ശ്യാമപ്രസാദും ഗാനങ്ങള്‍ കൊണ്ട് കാണികളെ പിടിച്ചിരുത്തി. മാളവികയുടെ നൃത്തവും ഗാനവും വേദിയെ മനോഹരമാക്കി.

ഡാന്‍സും പാട്ടും കോമഡിയും ഒക്കെയായി കംപ്ലീറ്റ് ഷോയാണ് യുകെയില്‍ അരങ്ങേറിയത്. ഇത്രയും അധികം താരങ്ങള്‍ അണിനിരന്ന മറ്റൊരു ഷോ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഷോ ഏവരും ഏറ്റെടുക്കുകയായിരുന്നു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും ലോ ആന്‍ഡ് ലോയേഴ്‌സും പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരാണ്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.