ദേശീയ പുരസ്‌കാരത്തില്‍ നിന്ന് ആട് ജീവിതത്തെ ഒഴിവാക്കിയത് പക്ഷപാതപരമായ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുന്‍ധാരണ വച്ചു പെരുമാറി. കേരള സ്റ്റോറിക്ക് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് കൊടുത്ത് അടക്കം രാഷ്ട്രീയമാണ്. ബിജെപി രാഷ്ട്രീയമാണ് ആടുജീവിതത്തെ ഒഴിവാക്കിയതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്. ആടുജീവിതം എന്ന സിനിമ മൊത്തത്തില്‍ തഴയപ്പെട്ടത് എങ്ങിനെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് 71 - ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജവാന്‍ എന്ന സിനിമയ്ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാന് ലഭിച്ചത്.
ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം സിനിമയില്‍ പ്രൃഥ്വിരാജ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നജീബ് എന്ന കഥാപാത്രത്തെ ആവിഷ്‌കരിക്കാന്‍ പ്രൃഥ്വിരാജ് ഏകദേശം 30 കിലോയോളം കുറച്ചിട്ടുണ്ട്. ബെന്യാമിന്‍ എന്ന നോവലിസ്റ്റ് എഴുതിവെച്ച കഥാപാത്രത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെയാണ് ന?ജീബിനെ പ്രൃഥ്വിരാജ് ബി?ഗ് സ്‌ക്രീനില്‍ അവതരിപ്പിച്ചത്