
















'അതിഭീകര കാമുകന്‍' എത്തുന്നു. മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്.
ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുമൊക്കെയായി ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് എന്നാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍ സൂചന നല്‍കിയിരിക്കുന്നത്. അമ്മ വേഷത്തില്‍ മനോഹരി ജോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രത്തിലേതായി പുറത്തിറങ്ങിയ 'പ്രേമവതി...' ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞിട്ടുണ്ട്.