CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 48 Seconds Ago
Breaking Now

പ്രശ്‌നങ്ങളുണ്ട്, ഞാന്‍ ആഗ്രഹിച്ച ജീവിതമല്ല, ഫുള്‍ അഡ്ജസ്റ്റ്‌മെന്റുകളല്ലേ ; വിവാഹ ജീവിതത്തെ കുറിച്ച് സുമ ജയറാം

ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ വലിയ ട്രോമ അനുഭവിച്ചിട്ടുണ്ടെന്ന് നടി സുമ ജയറാം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്ന് താന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട് എന്നും താരം വ്‌ളോഗിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുമ ജയറാം. 

''14 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു പോകുന്നു. സത്യം പറഞ്ഞാല്‍ ഒരു വേവ് ലെങ്തും ഇല്ലാത്ത ആള്‍ക്കാരാണ് ഞങ്ങള്‍. ഇത്രനാളും പോയത് ഇങ്ങനെയാണെന്ന് ചോദിച്ചാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കുന്നു. ഞാന്‍ എന്റെ കാര്യങ്ങളും നോക്കുന്നു. പതിനാലിന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും സ്വന്തം വീട്ടില്‍ പോയി നിന്നിട്ടില്ല. കുടിയാണ് പ്രശ്‌നം.

ചിലപ്പോഴൊക്കെ കുടിച്ചിട്ട് എന്നോട് ദേഷ്യപ്പെടുന്ന സമയത്തൊക്കെ ഞാന്‍ പറയാറുണ്ട് എനിക്ക് വേണമെങ്കില്‍ ഒരു പെട്ടിയുമെടുത്ത് എന്റെ വീട്ടിലേക്ക് പോകാവുന്നതേയുള്ളൂ എന്ന്. പക്ഷേ അങ്ങനെ പോയിക്കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം പ്രശ്‌നമാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറയും. കുറച്ചുനാളത്തേക്ക് എന്റെ ജീവിതവും പ്രശ്‌നമാകും. ഞാന്‍ ആഗ്രഹിച്ച ലൈഫ് അതല്ല.

നീ പോയി രണ്ടാമത് വിവാഹം കഴിച്ചോയെന്ന് അദ്ദേഹം പറയും. രണ്ടാമത് കല്യാണം കഴിക്കാന്‍ ഇനി പോകത്തില്ലെന്ന് ഞാന്‍ മറുപടി കൊടുക്കും. കല്യാണം എന്താണെന്ന് മനസിലായല്ലോ. ലിവിംഗ് ടുഗദറും വേണ്ട, ചുമ്മാ ഹായ് പറഞ്ഞ് നടക്കാം. പക്ഷേ എത്രനാള്‍ നടക്കും. ഫാമിലിയാണ് വേണ്ടത്. കുറേ തെറ്റിദ്ധാരണകള്‍ ഉണ്ട്. ഇല്ലെന്ന് പറയുന്നില്ല. മദ്യപാനം കണ്‍ട്രോള്‍ ചെയ്താല്‍ കുഴപ്പമില്ല. എല്ലാം അഡ്ജസ്റ്റ്മെന്റല്ലേ. എന്റെ മക്കള്‍ക്കുവേണ്ടിയെങ്കിലും ഞാന്‍ ഹാപ്പിയായിരിക്കണം. ഇപ്പോഴും ഭയങ്കര പ്രശ്‌നത്തിലാണ് നില്‍ക്കുന്നത്. സിനിമ ചെയ്യുന്നെങ്കില്‍ ചെയ്തോ നിന്റെ ഇഷ്ടം എന്നാണ് അദ്ദേഹം പറയുക'', സുമ ജയറാം അഭിമുഖത്തില്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.