
















നിര്‍മാതാവ് ബാദുഷയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നടന്‍ ഹരീഷ് കണാരന്‍. തന്നെ വിളിച്ചിട്ട് ARM സിനിമയ്ക്ക് 40 ദിവസം ഡേറ്റ് ചോദിച്ചിരുന്നുവെന്നും പിന്നീട് പണം വാങ്ങി തിരികെ തരാതിരുന്ന കാര്യം ഇടവേള ബാബുവിനോട് പറഞ്ഞതിന് ശേഷം പടത്തിന്റെ ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് പലരോടും നെഗറ്റീവ് കാര്യങ്ങള്‍ ബാദുഷ പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് റപറഞ്ഞു.
'ബാദുഷ എന്നെ വിളിച്ചിട്ട് ARM സിനിമയ്ക്ക് 40 ദിവസം ചോദിച്ചു. പൈസ മേടിച്ച കാര്യം പറഞ്ഞ് ഇടവേള ബാബു ചേട്ടനോട് പറഞ്ഞതിന് ശേഷം പടത്തിന്റെ ഒരു വിവരവുമില്ല. ഒരു പരിപാടിയ്ക്കിടെ ടൊവിനോയെ കണ്ടു അപ്പോള്‍ അവന്‍ ചോദിച്ചു ചേട്ടാ അതെന്താ നമ്മുടെ പടത്തില്‍ അഭിനയിക്കാന്‍ വരാതിരുന്നത് എന്ന് ചോദിച്ചു. അപ്പോഴാണ് കാര്യങ്ങള്‍ ഞാന്‍ അറിയുന്നത് എനിക്ക് ഡേറ്റ് ഇല്ലെന്നാണ് അവരോട് പറഞ്ഞിരിക്കുന്നതെന്നും എന്നെ വിളിച്ചിട്ട് മറുപടിയില്ലെന്ന് പലരോടും എന്നെപ്പറ്റി നെഗറ്റീവ് അയാള്‍ പറഞ്ഞിട്ടുണ്ട്'.
'അമ്മ സംഘടനയില്‍ നിന്ന് ജോയ് മാത്യു, കുക്കു പരമേശ്വരന്‍ ഒക്കെ വിളിച്ചു എന്ത് സഹായം വേണമെങ്കിലും പറഞ്ഞോളാണ് പറഞ്ഞിട്ടുണ്ട്. സിനിമ ഇല്ലെങ്കിലും നമ്മള്‍ പ്രോഗ്രാം ഒക്കെ ആയി പോകും. പല സിനിമയിലും പത്ത് ദിവസം ചോദിക്കും പിന്നീട് വിളിക്കില്ല, ഞാന്‍ അങ്ങോട്ട് വിളിക്കുമ്പോള്‍ അവര്‍ എടുക്കാറുമില്ല. ഇതോട് കൂടി എന്റെ അന്ത്യം ആയിരിക്കുമെന്ന് പറഞ്ഞ് ബാദുഷ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എറണാകുളത്ത് പോയാല്‍ എന്നെ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് കുടുംബത്തിന്. ബാദുഷ റേച്ചല്‍ എന്ന പടത്തിന്റെ റിലീസിന് ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്താണെന്ന് ആര്‍ക്കറിയാം...എന്റെ കയ്യില്‍ നിന്ന് മേടിച്ച പൈസ അല്ലെ അത് വേണം', ഹരീഷ് കണാരന്‍ പറഞ്ഞു.