CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 8 Minutes 21 Seconds Ago
Breaking Now

കൂലിയിലെ നാഗാര്‍ജുനയുടെ വില്ലന്‍ വേഷം ചെയ്യാന്‍ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, സൈമണ്‍ വളരെ സ്‌റ്റൈലിഷാണ്; രജനികാന്ത്

ലോകേഷ് സംവിധാനത്തില്‍ രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ നാഗാര്‍ജുന അവതരിപ്പിക്കുന്ന സൈമണ്‍ എന്ന വില്ലന്‍ കഥാപാത്രം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് രജനികാന്ത്. ഹൈദരാബാദില്‍ വെച്ച് നടന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിലാണ് നടന്റെ പ്രതികരണം.

'സൈമണ്‍ എന്ന കഥാപാത്രമായ നാഗാര്‍ജുനയാണ് സിനിമയിലെ ഏറ്റവും വലിയ ആകര്‍ഷണം. സിനിമയുടെ കഥ കേട്ടപ്പോള്‍, സൈമണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സൈമണ്‍ വളരെ സ്‌റ്റൈലിഷാണ്. നാഗാര്‍ജുന ആ വേഷം ചെയ്യാന്‍ സമ്മതിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പണത്തിന് വേണ്ടി അല്ല അദ്ദേഹം ഈ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചത് എന്നത് എനിക്ക് ഉറപ്പാണ്. ഒരുപക്ഷേ അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാം, 'ഞാന്‍ എപ്പോഴും നല്ല ആളായി അഭിനയിക്കുന്നു, ഇത്തവണ നമുക്ക് ഒരു മാറ്റം പരീക്ഷിക്കാം' എന്ന്,' രജനികാന്ത് പറഞ്ഞു.

അതേസമയം, കൂലിയുടെ ട്രെയ്‌ലര്‍ ഇറങ്ങിയതിന് പിന്നാലെ രജനിക്കൊത്ത വില്ലന്‍ തന്നെയാകും നാഗാര്‍ജുന എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. രജനികാന്തിനെക്കാള്‍ താന്‍ കണ്‍വിന്‍സ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് നാഗാര്‍ജുനയെ ആണെന്നും അദ്ദേഹത്തിന്റെ 40 വര്‍ഷത്തെ കരിയറില്‍ ഇതുവരെ വില്ലന്‍ വേഷം ചെയ്തിട്ടില്ലെന്നും ലോകേഷ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. 

 




കൂടുതല്‍വാര്‍ത്തകള്‍.