സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഗായകന്‍ യേശുദാസിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി നടന്‍ വിനായകന്‍. സിനിമ കോണ്‍ക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അസഭ്യവര്‍ഷം. ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പേരില്‍ ഒട്ടേറെ പേരാണ് വിനായകനെ വിമര്‍ശിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സര്‍ക്കാര്‍ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ സംവിധായകര്‍ക്കും സ്ത്രീ സംവിധായകര്‍ക്കും നിര്‍ബന്ധമായും വിദഗ്ധരുടെ കീഴില്‍ കുറഞ്ഞത് മൂന്നു മാസം തീവ്രപരിശീലനം നല്‍കണമെന്നായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെ പ്രമുഖരടക്കം നിരവധിപ്പേര്‍ അടൂരിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
മുന്‍പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖര്‍ക്കെതിരെ സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവച്ചതിന് വിനായകനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു