തമിഴ് നടന്‍ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൃണാല്‍ താക്കൂര്‍. പരക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാല്‍ പറഞ്ഞതായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ നടന്ന സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മില്‍ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
'ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ അടുത്തിടെയായി ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോള്‍ എനിക്ക് തമാശയായി തോന്നി'. മൃണാള്‍ പറഞ്ഞു
സണ്‍ ഓഫ് സര്‍ദാര്‍ 2 ന്റെ പ്രദര്‍ശനത്തിലേക്ക് ധനുഷിനെ താന്‍ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും മൃണാള്‍ വ്യക്തമാക്കി. അജയ് ദേവ്ഗണാണ് ക്ഷണം നല്‍കിയത്. പരിപാടിയിലെ ധനുഷിന്റെ സാന്നിധ്യത്തില്‍ ആരും അധികം ചിന്തിക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.