ഹൃത്വിക് റോഷനെ നായകനാക്കി അയന്‍ മുഖര്‍ജി ഒരുക്കുന്ന സ്‌പൈ ആക്ഷന്‍ ചിത്രമാണ് വാര്‍ 2 . തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് സിനിമയില്‍ നായിക. സിനിമയിലെ ആവന്‍ ജാവന്‍ എന്ന ഗാനം പുറത്തിറങ്ങിയതോടെ കിയാരയുടെ ബിക്കിനി വേഷം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ രംഗം സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തിരിക്കുകയാണ്. 9 സെക്കന്‍ഡ് രംഗമാണ് കട്ട് ചെയ്തത്.
ചിത്രത്തില്‍ നിന്ന് 8 മിനിറ്റ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം വെട്ടിക്കുറച്ചിട്ടുണ്ട്. അനുചിത'മായ ആറ് ഓഡിയോ-വിഷ്വല്‍ റഫറന്‍സുകളും സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. 'പ്രലോഭനകരമായ' രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. മാറ്റങ്ങളോടെ യുഎ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്.
ആഗസ്റ്റ് 14 ന് വാര്‍ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.