CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 28 Seconds Ago
Breaking Now

താന്‍ ഫൈറ്റ് ചെയ്ത് ഡിവോഴ്‌സ് വാങ്ങിയയാള്‍

താന്‍ ഫൈറ്റ് ചെയ്ത് ഡിവോഴ്‌സ് വാങ്ങിയ ആളാണെന്ന് ജുവല്‍ മേരി. തന്റെ ഡിവോഴ്‌സ് ഒട്ടും സ്മൂത്ത് ആയിരുന്നില്ലെന്നും അതിന്റെ പിന്നാലെ നടന്ന് ഒരുപാട് കഷ്ട്ടപ്പെട്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ഞാന്‍ ഫൈറ്റ് ചെയ്ത് ഡിവോഴ്‌സ് വാങ്ങിയ ആളാണ്...കാരണം എന്റെ ഡിവോഴ്‌സ് ഒട്ടും സ്മൂത്ത് ആയിരുന്നില്ല...ഞാന്‍ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. മ്യൂച്വല്‍ ആയിട്ട് ഡിവോഴ്‌സ് കിട്ടാന്‍ മൂന്ന് നാല് വര്‍ഷം വേണ്ടി വന്നു. അതിന് ശേഷമാണ് തനിക്ക് ക്യാന്‍സര്‍ ബാധിച്ചതെന്നും ജുവല്‍ പറഞ്ഞു.

'ഡോക്ടര്‍ സ്‌കാന്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പേടിച്ചു. എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് മനസിലായി. കുറച്ച് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നിട്ട് നമുക്കൊരു ബയോപ്‌സി എടുക്കണമെന്ന് പറഞ്ഞു. എന്റെ കയ്യും കാലും മരവിച്ചു പോയി. ഭൂമിയില്‍ നിന്ന് കാല് അനക്കാന്‍ പറ്റാത്ത അവസ്ഥ. രണ്ടാമത് റിസള്‍ട്ട് വന്നപ്പോള്‍ പണികിട്ടിയെന്ന് മനസിലായി...പെട്ടെന്ന് തന്നെ സര്‍ജറി ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്തു. എന്നെ നോക്കാന്‍ ആരുമില്ല...എനിക്ക് ഞാന്‍ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് വന്നു. മരിക്കുമ്പോള്‍ മരിച്ചാല്‍ മതി അതുവരെ ഞാന്‍ ഫൈറ്റ് ചെയ്യുമെന്ന് തീരുമാനിച്ചു', ജുവല്‍ മേരി പറഞ്ഞു.

'സര്‍ജറിയ്ക്ക് ശേഷം തന്റെ ശബ്ദം മുഴുവന്‍ പോയി. ഇടത്തെ കൈ ദുര്‍ബലമായി, ആക്ടിവിറ്റിയൊന്നും നടക്കില്ലായിരുന്നു. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു', ജുവല്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.