നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. താന്‍ പോരാട്ടം തുടരുമെന്നും എതിര്‍ ശബ്ദത്തെ ഉണ്ടാക്കാന്‍ തനിക്ക് സാധിച്ചുവെന്നും അവര്‍ പറഞ്ഞു. 300 പേരുള്ള സംഘടനയില്‍ 110 എതിര്‍ ശബ്ദങ്ങളാണ് ഉണ്ടായത്. ലോബിക്കെതിരെ 110 പേര്‍ അണിനിരന്നത് ചെറിയ കാര്യമല്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.
തനിക്കെതിരെ ഒരു സംഘം വന്നാലും എതിര്‍ ശബ്ദമായി നിലകൊള്ളും. വിജയ് ബാബുവിന്റെ ഇന്നലത്തെ പ്രകടനങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ മനോനില വ്യക്തമായി. എല്ലാവിധ ആശംസകളും നേരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.
ഷെര്‍ഗ സന്ദീപിനെതിരെയും സാന്ദ്ര വിമര്‍ശനം ഉന്നയിച്ചു. തനിക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ ഇടപെടാത്ത ആളാണ് ഷെര്‍ഗ. ഷെര്‍ഗയ്ക്ക് എല്ലാവരെയും ഭയമാണ്. ഇങ്ങനെയുള്ള ആളുകളാണല്ലോ തലപ്പത്ത് എത്തുന്നതെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു.