CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 10 Seconds Ago
Breaking Now

യൂണിവേഴ്‌സിറ്റി പഠനത്തോടൊപ്പം ഒരു വീട് കൂടി സ്വന്തമാക്കിയാലോ? ഉന്നത പഠനത്തിനായി പോകുമ്പോള്‍ താമസത്തിന് നല്‍കുന്ന വാടക കൊണ്ട് തിരിച്ചടവ് നടത്താന്‍ കഴിയുന്ന മോര്‍ട്ട്‌ഗേജുമായി ബാത്ത് ബില്‍ഡിംഗ് സൊസൈറ്റി; വിദ്യാര്‍ത്ഥികള്‍ക്ക് 100% മോര്‍ട്ട്‌ഗേജ് ഓഫര്‍

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് 100% മോര്‍ട്ട്‌ഗേജാണ് ഇപ്പോള്‍ ഓഫര്‍ ചെയ്യുന്നത്

യൂണിവേഴ്‌സിറ്റി പഠനം ഒരു സ്വപ്‌നമാണ്. അതുപോലൊരു സ്വപ്‌നമാണ് ബ്രിട്ടനില്‍ സ്വന്തമായൊരു വീട്. പഠിക്കുന്ന സമയത്ത് തന്നെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന 100% മോര്‍ട്ട്‌ഗേജ് ഉപയോഗപ്പെടുത്തി ഒരു വീട് വാങ്ങിയാല്‍ പഠിച്ചിറങ്ങുന്ന കാലത്ത് ഡിഗ്രിയോടൊപ്പം, കൈയില്‍ സ്വന്തമായൊരു വീട് കൂടി ഉണ്ടാകുന്ന നേട്ടത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ!

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയാണ് ബാത്ത് ബില്‍ഡിംഗ് സൊസൈറ്റി. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് 100% മോര്‍ട്ട്‌ഗേജാണ് ഇവര്‍ ഇപ്പോള്‍ ഓഫര്‍ ചെയ്യുന്നത്. മാതാപിതാക്കളുടെ അരികില്‍ നിന്നും മാറി, മറ്റൊരു സ്ഥലത്തുള്ള യൂണിവേഴ്‌സിറ്റി ക്യാംപസിലാകും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തുക. ക്യാംപസ് അക്കൊമഡേഷനുകളിലോ, ഇവിടെ നിന്നും പുറത്തിറങ്ങി സ്വകാര്യ വാടക വീടുകളിലോ ആകും വിദ്യാര്‍ത്ഥികള്‍ തങ്ങുക. 

ഈ വാടക ചെലവ് ഉപയോഗിച്ച് കൊണ്ട് തിരിച്ചടവ് നടത്തി സ്വന്തം വീട് വാങ്ങി താമസിക്കാന്‍ അവസരം നല്‍കുന്നതാണ് ബാത്ത് ബില്‍ഡിംഗ് സൊസൈറ്റിയുടെ ഓഫര്‍. പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ക്ക് സമീപം താമസിക്കാന്‍ 8000 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെ വാടക ചെലവ് വേണ്ടിവരുന്നുണ്ട്. ഈ തുക ഉപയോഗിച്ച് മോര്‍ട്ട്‌ഗേജ് അടച്ചാല്‍ മികച്ചൊരു നിക്ഷേപം കൂടി സാധ്യമാകുമെന്നതാണ് ഓഫറിന്റെ സവിശേഷത. 

യൂണി മോര്‍ട്ട്‌ഗേജ് വഴി വീട് സ്വന്തമാക്കുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുറികള്‍ വാടകയ്ക്ക് നല്‍കാനും ഇതുവഴി കൂടുതല്‍ എളുപ്പം തിരിച്ചടവ് സാധ്യമാക്കാനും അവസരമുണ്ട്. ജോയിന്റ് ബോറോവര്‍ സോള്‍ പ്രൊപ്രൈറ്റര്‍ അടിസ്ഥാനത്തിലാണ് മോര്‍ട്ട്‌ഗേജ് നല്‍കുന്നത്. കരാറുകളില്‍ വിദ്യാര്‍ത്ഥിയാകും കടമെടുത്ത വ്യക്തിയെങ്കിലും, രക്ഷിതാക്കള്‍ ഗ്യാരണ്ടറാകുമെന്നതാണ് നിബന്ധന. 

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണ്. സ്വന്തം വീട് വാങ്ങി മക്കള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് അടുത്ത് താമസിക്കാന്‍ ഇതുവഴി സാധിക്കും. വിദ്യാര്‍ത്ഥിക്കും, മാതാപിതാക്കള്‍ക്കും യുകെയില്‍ ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും അഡ്രസ് ഹിസ്റ്ററി വേണമെന്നും, യുകെയില്‍ പെര്‍മനന്റ് താമസത്തിന് അവകാശം ലഭിച്ചവരാവണമെന്നും ബാത്ത് ബില്‍ഡിംഗ് സൊസൈറ്റി നിബന്ധനയില്‍ പറയുന്നു. 

ഡിഗ്രി കൈയില്‍ കിട്ടുമ്പോള്‍ താമസിക്കാന്‍ സ്വന്തമായി ഒരു വീടും കിട്ടുമെന്നത് എല്ലാവര്‍ക്കും കൈവരുന്ന നേട്ടമല്ല. യൂണി മോര്‍ട്ട്‌ഗേജ് ആ നേട്ടം കൈവരിക്കാനുള്ള അവസരമാണ് തുറന്നിടുന്നത്. ഈ ഓഫറിനെ കുറിച്ച് വിശദവിവരങ്ങള്‍ക്കായി യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസറായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സില്‍ ബന്ധപ്പെടാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0117 370 6363




കൂടുതല്‍വാര്‍ത്തകള്‍.