
















ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദ്ദനം. അസ്ഫാക്ക് ആലത്തിനാണ് മര്‍ദ്ദനമേറ്റത്. സഹതടവുകാരനായ രഹിലാല്‍ രഘുവാണ് മര്‍ദ്ദിച്ചത്.
നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യില്‍ ഉണ്ടായിരുന്ന സ്പൂണ്‍ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം.
വിയ്യൂര്‍ ജയിലില്‍ കഴിയവെയാണ് മര്‍ദ്ദനം. ഇയാള്‍ക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റു. കഴിഞ്ഞദിവസം ജയില്‍ വരാന്തയിലൂടെ നടന്നുപോകുമ്പോള്‍ സഹ തടവുകാരന്‍ മര്‍ദ്ദിക്കുകയായിരുന്നു.സഹ തടവുകാരനായ കോട്ടയം സ്വദേശി രഘുവിനെതിരെ സംഭവത്തില്‍ വിയൂര്‍ പോലീസ് കേസെടുത്തു.