ബര്‍മിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത എസ് എം വൈ എമ്മിന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ യുവജന സംഗമം ഹന്തൂസ 2025 (സന്തോഷം) . സെപ്റ്റംബര്‍ 6 ശനിയാഴ്ച ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ മാഗ്‌നാ ഹാളില്‍ വച്ച് നടക്കും രൂപതയുടെ വിവിധ ഇടവകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി 1700 യുവതീ യുവാക്കള്‍ പങ്കെടുക്കുന്ന ഈ മുഴുവന്‍ ദിന കണ്‍വെന്‍ഷനില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും . പരിപാടിയോടനുബന്ധിച്ച് ദിവ്യകാരുണ്യ ആരാധന, വിവിധ വിഷയങ്ങളി ലുള്ള പ്രഭാഷണങ്ങള്‍, വിവിധ കലാപരിപാടികള്‍ ,നസ്രാണി ഹെറിറ്റേജ് ഷോ എന്നിവയും , പ്രശസ്ത ക്രിസ്ത്യന്‍ റാപ്പര്‍ പ്രൊഡിഗില്‍സ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും കണ്‍വെന്‍ഷനെ കൂടുതല്‍ ആവേശജനകമാക്കും. യുവജനങ്ങള്‍ക്ക് അവരുടെ വിശ്വാസത്തെ ആഴപ്പെടുത്താനും കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കാനും ഈശോമിശിഹായിലേക്ക് കൂടുതല്‍ അടുക്കാനും ഉള്ള ഒരു അതുല്യ അവസരമായാണ് ഈ യുവജന സംഗമം എന്ന് രൂപത എസ് എം വൈ എം ഭാരവാഹികള്‍ അറിയിച്ചു .
ഷൈമോന്‍ തോട്ടുങ്കല്‍