CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 23 Seconds Ago
Breaking Now

'പ്രതിപക്ഷ നേതാവിനെതിരായ അധിക്ഷേപം സിപിഎം തന്ത്രം, പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രതിരോധിക്കണം'; റോജി എം ജോണ്‍

ഫേസ്ബുക്കിലൂടെയായിരുന്നു റോജി എം ജോണിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സൈബര്‍ അധിക്ഷേപം സിപിഎം തന്ത്രമെന്ന് റോജി എം ജോണ്‍ എംഎല്‍എ. പെയ്ഡ് ഏജന്റുമാരെ വച്ചാണ് സിപിഎം നീക്കമെന്ന് വിമര്‍ശിച്ച റോജി എം ജോണ്‍ പാര്‍ട്ടിയും മുന്നണിയും ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു റോജി എം ജോണിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്

സിപിഎമ്മിന്റെ അടുത്ത ഇലക്ഷന്‍ അജണ്ടകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വച്ചു കൊണ്ടുള്ള നീക്കങ്ങള്‍. എം വി നികേഷ് കുമാറിനെ പോലെയുള്ള പൈഡ് ഏജന്റുമാരെ ഇതിനായി ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുണ്ട്.

ഇവരുടെ നിയന്ത്രണത്തില്‍ ഉള്ള ഗ്രൂപ്പുകളും ഐഡി കളും ആണ് ഭാവനയില്‍ നിര്‍മ്മിച്ച കഥകള്‍ കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നത്.

നികേഷ് കുമാറിന്റെയും അവരുടെ ഫീഡ് ലഭിക്കുന്നവരുടെയും വാക്കുകള്‍ കേട്ട് നിലപാടുകള്‍ തിരുത്തുന്ന ആളല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അദ്ദേഹം എടുക്കുന്ന നിലപാടുകള്‍ വ്യക്തമാണ് കൃത്യമാണ്.

ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ ഉള്‍പ്പടെ കേരളത്തില്‍ യു.ഡി.എഫ് ന്റെ അതുജ്ജ്യല മുന്നേറ്റം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള UDF നേതാക്കളെ തിരഞ്ഞു പിടിച്ച് സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിക്കുന്ന സിപിഎം തന്ത്രമെന്ന് രാഷ്ട്രീയം അറിയാവുന്നവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് 2026 ലെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് മുന്നേറുന്ന പാര്‍ട്ടിയെയും മുന്നണിയേയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം.

 




കൂടുതല്‍വാര്‍ത്തകള്‍.