പാലക്കാട് പുതുപ്പരിയാരത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനൂപിനെയും ബന്ധുക്കളെയും ഇന്നും പോലീസ് ചോദ്യം ചെയ്യും. ഇന്നലെ രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഒരു വര്‍ഷം മുമ്പാണ് വിവാഹം നടന്നത്.
തന്നോടും ആദ്യ ഭര്‍ത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്‌നേഹവും പരിഗണനയും കുറഞ്ഞെന്ന് കരുതുന്നതായി മീര ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. മീര ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.