CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 2 Seconds Ago
Breaking Now

എംജിസി സ്ലോ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 19 മുതല്‍

സ്ലോ മലയാളം ഗോസ്പല്‍ ചര്‍ച്ചിലെ (എം ജിസി സ്ലോ) ആഭിമുഖ്യത്തില്‍ 15ാമത് വാര്‍ഷികവും കണ്‍വെന്‍ഷനും സെപ്തംബര്‍ 19 വെള്ളി മുതല്‍ 21 ഞായര്‍ വരെ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടിന് സമീപം ( The Westgate School,Cippenham Lanem Slough, SL1 5 AH ) ല്‍ നടക്കും.

പൊതു യോഗങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍9 വരെയും ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9 വരേയും നടക്കും.

പകല്‍ യോഗങ്ങള്‍ ദിവസവും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടക്കും. ഞായറാഴ്ച രാവിലെ 9.30 മണി മുതല്‍ 12.30 വരെ നടക്കുന്ന ആരാധനയ്ക്കും പൊതു യോഗങ്ങള്‍ക്കും പാസ്റ്റര്‍ സജി സാമുവല്‍ നേതൃത്വം നല്‍കും. പാസ്റ്റര്‍ ബി മോനച്ചന്‍ മുഖ്യ സന്ദേശം നല്‍കും. പാസ്റ്റര്‍ സാജന്‍ ചാക്കോ നേതൃത്വം നല്‍കുന്ന എംജിസി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

വിവരങ്ങള്‍ക്ക് ; 03001024471, 07578143347




കൂടുതല്‍വാര്‍ത്തകള്‍.