CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 53 Minutes 9 Seconds Ago
Breaking Now

ലെസ്റ്റര്‍ മലയാളികളെ വേദനയിലാക്കി കോട്ടയം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

2009 ല്‍ യുകെയിലെത്തിയ വര്‍ഗീസ് വര്‍ക്കി 2012 മുതല്‍ ലെസ്റ്ററിലാണ് താമസം.

ഓണാഘോഷത്തിലും സജീവ സാന്നിധ്യം, പാട്ടുപാടി സന്തോഷത്തോടെ ഓണം ആഘോഷിച്ചയാള്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ലെസ്റ്റര്‍ മലയാളി സമൂഹം. കോട്ടയം നട്ടാശ്ശേരി സ്വദേശിയും യുകെയിലെ ലെസ്റ്ററില്‍ കുടുംബമായി താമസിച്ചുവരികയായിരുന്ന വര്‍ഗീസ് വര്‍ക്കി (70) യാണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആംബുലന്‍സ് സഹായം തേടിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാവിലെ 9നായിരുന്നു മരണം. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ മേഴ്‌സി (നഴ്‌സ്, ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റല്‍ ) മക്കള്‍ മാര്‍ട്ടിന, മെര്‍ലിന്‍. മരുമകന്‍ ; സനല്‍

2009  ല്‍ യുകെയിലെത്തിയ വര്‍ഗീസ് വര്‍ക്കി 2012 മുതല്‍ ലെസ്റ്ററിലാണ് താമസം. വര്‍ഗീസ് അച്ചായന്‍ എന്നാണ് ലെസ്റ്റുകാര്‍ അദ്ദേഹത്തെ വിളിക്കുന്നത്. തങ്ങള്‍ക്കൊപ്പമുണ്ടായി പെട്ടെന്ന് ഉള്ള ഈ വേര്‍പാടില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കടുത്ത വേദനയിലാണ്.

ശനിയാഴ്ച ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. അവിടെവച്ച് കിളിച്ചുണ്ടന്‍ മാമ്പഴം സിനിമയിലെ ഓന്നാം കിളി പൊന്നാണ്‍കിളി ... എന്ന ഗാനം പാടിയതും ശ്രദ്ധേയമായി.

യുകെയില്‍ ലെസ്റ്റര്‍  സെന്റ് ജോര്‍ജ് ഇന്ത്യന്‍ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഇടവകാംഗമായ വര്‍ഗീസ് വര്‍ക്കി നാട്ടില്‍ കോട്ടയം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി അംഗമാണ്. നട്ടാശ്ശേരി ഇരുപതില്‍ കുടുംബാംഗമാണ്. 

സംസ്‌കാരം പിന്നീട് യുകെയില്‍ വച്ച് നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.