ലൈംഗികാരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്തെത്തി നഗരസഭ കൗണ്‍സിലര്‍. പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മന്‍സൂര്‍ മണലാഞ്ചേരിയാണ് രാഹുലിനെ പിന്തുണച്ചെത്തിയത്. രാഹുലിനെ ഒറ്റക്കിട്ട് ആക്രമിക്കുന്നത് പാര്‍ട്ടിയെ വളര്‍ത്തില്ല, തളര്‍ത്തും. ഇത് നേതാക്കള്‍ ഓര്‍ത്താല്‍ നല്ലത്. നേതാക്കള്‍ കൈമലര്‍ത്തിയാലും പാലക്കാട് കാലുകുത്തിയാല്‍ അനുഭാവികള്‍ രാഹുലിന് പ്രതിരോധ കവചം തീര്‍ക്കുമെന്നാണ് മന്‍സൂര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് മന്‍സൂറിന്റെ പിന്തുണ പ്രഖ്യാപനം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കത്ത് നല്‍കിയത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും.
ലൈംഗിക അതിക്രമ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയാണ് കത്ത് കൈമാറിയത്. രാഹുല്‍ നിയമസഭയില്‍ വരുന്നതില്‍ ശക്തമായ വിയോജിപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്.