സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. തിരുവോണം ആ ദിവസം ആഘോഷിക്കാന്‍ കഴിയാത്തതിന്റെ കാരണം പറയുകയാണ് അഹാന. ഒരാഴ്ച കഴിഞ്ഞ് ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടി ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
തിരുവോണ ദിവസം വീട്ടിലുള്ളവര്‍ക്ക് സുഖമില്ലായിരുന്നുവെന്നും ഇപ്പോള്‍ പ്രിയപ്പെട്ടവരെല്ലാം ഒരുമിച്ചെത്തി ഓണം ആഘോഷിച്ചെന്നും നടി പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ഹോട്ടലിലാണ് അഹാനയും കുടുംബവും ഓണാഘോഷ പരിപാടികള്‍ നടത്തിയത്.
'വൈകിയാണെങ്കിലും മനോഹരമായ ഓണം...തിരുവോണ ദിവസം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞില്ല, കാരണം ഞങ്ങളില്‍ ചിലര്‍ക്ക് സുഖമില്ലായിരുന്നു. അങ്ങനെ ഒരു ആഴ്ച കഴിഞ്ഞ്, ഇതാ ഞങ്ങള്‍ ഓണസദ്യയും, കളികളും, പ്രിയപ്പെട്ടവരുമെല്ലാം ഒരുമിച്ചെത്തി ആഘോഷിച്ചു. മറ്റൊരു ഓണത്തിന് നന്ദി'
അപ്പൂപ്പന്‍ ഇപ്പോഴും സുഖം പ്രാപിക്കുന്നു. അതിനാല്‍ അദ്ദേഹത്തിന് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ എല്ലാം ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു', അഹാന കുറിച്ചു. തിരുവനന്തപുരത്ത് ഒരു ഹോട്ടലിലാണ് അഹാനയും കുടുംബവും ഓണാഘോഷ പരിപാടികള്‍ നടത്തിയത്.