CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 58 Minutes 54 Seconds Ago
Breaking Now

തിയേറ്ററില്‍ വമ്പന്‍ വിജയം; പക്ഷെ ഒടിടിയില്‍ ട്രോള്‍പ്പൂരമായി 'തലൈവന്‍ തലൈവി

വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് തലൈവന്‍ തലൈവി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ഒരുക്കിയ പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫാമിലി ചിത്രമായി ഒരുക്കിയ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ദിവസം സിനിമ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ സ്ട്രീമിങ്ങിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ചിത്രത്തിന്റെ കഥയ്ക്കും പ്രകടനങ്ങള്‍ക്കും വിമര്‍ശനം ലഭിക്കുന്നുണ്ട്. ചിത്രത്തില്‍ വിജയ് സേതുപതിയുടേത് മോശം പ്രകടനമാണെന്നും നടന്റെ ഏറ്റവും മോശം പെര്‍ഫോമന്‍സ് ആണ് സിനിമയിലേതെന്നാണ് കമന്റുകള്‍. ഒരു സ്‌കിറ്റ് പോലെയാണ് സിനിമ അനുഭവപ്പെടുന്നതെന്നും ഈ ചിത്രം എങ്ങനെ തിയേറ്ററില്‍ വിജയിച്ചെന്നുമാണ് മറ്റു ചിലര്‍ പങ്കുവെക്കുന്ന അഭിപ്രായം. വളരെ ടോക്‌സിക് ആയ കഥയാണ് ചിത്രത്തിന്റേതെന്നും മുന്‍ പാണ്ഡിരാജ് സിനിമകളെപ്പോലെ ഒരു മാറ്റവുമില്ലാത്ത കഥാപരിസരമാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, തിയേറ്ററില്‍ നിന്ന് 75 കോടിയോളമാണ് സിനിമ വാരികൂട്ടിയത്.

യോഗി ബാബു സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ് സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവന്‍ തലൈവി. ലോകത്താകമാനം ആയിരത്തിലധികം സ്‌ക്രീനുകളില്‍ ആണ് സിനിമ പുറത്തിറങ്ങിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.