മനുഷ്യരെല്ലാം ബൈസെക്ഷ്വലാണെന്ന് നടി സ്വരാ ഭാസ്‌കര്‍. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള അഭിമുഖത്തിലാണ് സ്വരാ ഭാസ്‌കര്‍ മനസുതുറന്നത്. സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു.
'നമ്മളെല്ലാവരും ബൈസെക്ഷ്വലാണ്. എന്നാല്‍ എതിര്‍ലിംഗത്തോടുള്ള ലൈംഗിക താത്പര്യമെന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി സാംസ്‌കാരികമായി നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആശയമാണ്. കാരണം മനുഷ്യവംശം നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ അത് ഒരു സാമൂഹിക നിയമമായി മാറുകയായിരുന്നു',
നടിക്ക് ആരോടെങ്കിലും ക്രഷ് തോന്നിയിരുന്നോ എന്ന് അവതാരകന്റെ ചോദ്യത്തിന് ഡിപിംള്‍ യാദവ് എന്നായിരുന്നു സ്വരയുടെ മറുപടി. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍ യാദവ്.